August 14, 2026

എടവകയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20200921-WA0391.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ഡിവൈഎഫ്ഐ എടവക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കമ്മോത്ത് വെച്ച് നടന്ന ക്യാമ്പിൽ നിരവധി ചെറുപ്പക്കാർ രക്തദാനം നടത്തി. 
കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തക്ഷാമമുണ്ടെന്നറിഞ്ഞതിനെതുടർന്നാണ് ഡിവൈഎഫ്ഐ എടവക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചത്. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് രക്തദാനക്യാമ്പ്  ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ നജീബ് മണ്ണാർ ക്യാമ്പിൽ ആദ്യ രക്തദാനം നിർവ്വഹിച്ചു. റാഫി അദ്ധ്യക്ഷനായി. ഡോക്ടർ വിനുജ, ലിജോ തുടങ്ങിയവർ സംസാരിച്ചു. നിഖിൽ ബേബി സ്വാഗതവും ജിതിൻ ബേബി നന്ദിയും പറഞ്ഞു.
    കോവിഡ് 19 പശ്ചാത്തലത്തിൽ ആശുപത്രികളിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ അവശ്യഘട്ടങ്ങളിലെല്ലാം എല്ലാ ആശുപത്രികളിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകുന്ന പ്രവർത്തനം പ്രത്യേകം ശ്രദ്ധിച്ച് തുടർന്ന് വരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *