April 26, 2024

ട്രയിലര്‍ ഉള്‍പ്പെടുത്തി പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല: കാര്‍ഷികാവശ്യത്തിനു ട്രാക്ടര്‍ വാങ്ങിയവര്‍ വെട്ടിലായി

0
Tractor.jpg

കല്‍പ്പറ്റ:ട്രയിലര്‍ ഉള്‍പ്പെടുത്തി പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിസമ്മതിക്കുന്നതു കാര്‍ഷികാവശ്യത്തിനു ട്രാക്ടര്‍ വാങ്ങിയ അനേകം ആളുകളെ ഗതികേടിലാക്കി. വായ്പയെടുത്തു ട്രാക്ടര്‍ വാങ്ങിയവര്‍ ട്രയിലര്‍ കൂട്ടിച്ചേര്‍ത്തു ഓടിക്കാന്‍ കഴിയാതെ വലയുകയാണ്.ട്രയിലര്‍ അറ്റാച്ച്ഡ് പബ്ലിക് രജിസ്‌ട്രേഷന്റെ അഭാവത്തില്‍ ഒരു വര്‍ഷത്തിലധികമായി ട്രാക്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നവര്‍ ജില്ലയിലുണ്ട്.10 ലക്ഷം രൂപ വരെ വിലവരുന്നതാണ് ട്രാക്ടര്‍. വായ്പകള്‍ യഥാസമയം തരിച്ചടയ്ക്കാന്‍ കഴിയാതെയും കൃഷിക്കാര്‍ ബുദ്ധിമുട്ടുകയാണ്.
കല്‍പ്പറ്റ ആര്‍ടിഒ ഓഫീസില്‍ 2018 ഏപ്രിലിനുശേഷം അഗ്രികള്‍ച്ചറല്‍ ട്രാക്ടര്‍ ട്രയിലര്‍ അറ്റാച്ചുചെയ്തു പബ്ലിക്  കാരിയേജ് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല. ട്രാക്ടര്‍ പ്രൈവറ്റ് കാരിയേജായി മാത്രം രജിസ്റ്റര്‍ ചെയ്യുകയും ട്രയിലര്‍ അറ്റാച്ചു ചെയ്യാന്‍ വിസമ്മതിക്കുകയുമാണ് ഉദ്യോഗസ്ഥര്‍.പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള ട്രാക്ടര്‍ ട്രയിലര്‍ ഘടിപ്പിച്ചു പൊതുനിരത്തിലിറക്കുന്നവര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നിയമനടപടി സ്വീകരിക്കുന്നുമുണ്ട്. 
2019 മാര്‍ച്ച് 29ലെ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ട്രയിലര്‍ അറ്റാച്ചുചെയ്തു അഗ്രികള്‍ച്ചര്‍ ട്രാക്ടറിനു പബ്ലിക് കാരിയേജ്  രജിസ്‌ട്രേഷന്‍ അനുവദിക്കാത്തതെന്നു കര്‍ഷകര്‍ പറയുന്നു.സുപ്രീം കോടതി ഉത്തരവനുസരിച്ചു ഭാരത് സ്റ്റേജ് ഫോര്‍(ബിഎസ് 1ഢ) എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുള്ള  വാഹനമാണെങ്കില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.എന്നാല്‍ ബിഎസ് ഫോര്‍(ടേം 111അ) എമിഷന്‍ സ്്റ്റാന്‍ഡേര്‍ഡുള്ള അഗ്രികള്‍ച്ചര്‍ ട്രാക്ടര്‍ ബിഎസ് ഫോര്‍  എമിഷന്‍ സ്റ്റാന്‍ഡേര്‍ഡിനു തുല്യമാണെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ 2017 ഏപ്രില്‍ നാലിനു കത്തിലുടെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ്  ആര്‍ടിഒ ഓഫീസുകളില്‍ ട്രാക്ടര്‍ മാത്രം രജിസ്റ്റര്‍ ചെയ്യുന്നത്. 
നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണ് ട്രാക്ടര്‍.ഇതിനോടു ട്രയിലര്‍ ചേര്‍ക്കുമ്പോള്‍ വാഹനം ഗുഡ്‌സ് കാരിയേജ് ആകുകയും കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തിലെ 2(0)യ്ക്കു കീഴിലെ കാറ്റഗറി 'എന്‍'ല്‍ വരികയും ചെയ്യും.കുറഞ്ഞതു നാലു ചക്രങ്ങളുള്ളതും ആളുകളെ കൂടാതെ ചരക്കും കയറ്റാവുന്ന വാഹനങ്ങളാണ് കാറ്റഗറി 'എന്‍'ല്‍ ഉള്‍പ്പെടുന്നത്. എന്നിരിക്കെ ട്രയിലര്‍ ചേര്‍ത്ത ട്രാക്ടറിനു പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതു സുപ്രിം കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാകുമെന്നാണ് ഉദ്യോഗസ്ഥഭാഷ്യം. 
വയനാട്ടിലെ കര്‍ഷകരില്‍ ചിലര്‍ ട്രാക്ടറും ട്രയിലറും ഒന്നിച്ചുവാങ്ങിയതാണ്.പുതിയ ട്രാക്ടര്‍ വാങ്ങി പഴയ ട്രയിലര്‍ അറ്റാച്ചുചെയ്യാന്‍ ശ്രമിക്കുന്നവരും പഴയ പബ്ലിക് കാരിയേജ് ട്രാക്ടര്‍ പ്രൈവറ്റ് കാരിയേജായി മാറ്റിയപ്പോള്‍ ട്രയിലര്‍ അറ്റാച്ചുചെയ്യാന്‍ അനുവാദം ലഭിക്കാത്തവരും കര്‍ഷകര്‍ക്കിടയിലുണ്ട്.
കാര്‍ഷികാവശ്യത്തിനു വാങ്ങുന്ന ട്രാക്ടര്‍ ട്രയിലര്‍ അറ്റാച്ചുചെയ്തു പബ്ലിക് കാരിയേജായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന വിവരം ഡീലര്‍മാര്‍ കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല.മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലന്നും കര്‍ഷകര്‍ പറയുന്നു.
നിര്‍മാണത്തിനുള്ള ഉപകരണങ്ങളടങ്ങുന്ന വാഹനങ്ങള്‍,കാര്‍ഷികാവശ്യത്തിനുള്ള ട്രാക്ടറുകള്‍,കൊയ്ത്തുമെതി യന്ത്രം,പവര്‍ ടില്ലര്‍(ഭാരത് സ്റ്റേജ് ത്രീ കോണ്‍ഫിഗുറേഷന്‍)എന്നിവയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രായലയം എല്ലാ സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കു 2020 മാര്‍ച്ച് 17നു കത്ത് നല്‍കിയിരുന്നു.രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വാഹന നിര്‍മാതാക്കളുടെ സംഘടന ശദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തിലെ റൂള്‍ 115 എം,എന്‍,എല്‍ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങളുടെയും 115 എ നിര്‍മാണത്തിനുള്ള ഉപകരണങ്ങളടങ്ങുന്ന വാഹനങ്ങള്‍,കാര്‍ഷികാവശ്യത്തിനുള്ള ട്രാക്ടറുകള്‍,കൊയ്ത്തുമെതി യന്ത്രം,പവര്‍ ടില്ലര്‍  എന്നിവയുടെയും എമിഷന്‍ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടതാണ്. റൂള്‍ 115 എയില്‍പ്പെടുന്ന വാഹനങ്ങള്‍ക്കു 2017 മാര്‍ച്ച് 29ലെ  ഉത്തരവ് ബാധകമല്ലെന്നു കേന്ദ്ര സര്‍ക്കാരും എം.സി മേത്തയുമായുള്ള കേസില്‍ 2017 മെയ് എട്ടിനു പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ കത്ത്. റൂള്‍ 115 എയില്‍പ്പെടുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം കത്തിലുണ്ടായിരുന്നുവെങ്കിലും ട്രയിലര്‍ അറ്റാച്ചുചെയ്തു അഗ്രികള്‍ച്ചറര്‍ ട്രാക്ടറുകള്‍ക്കു പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതു സംബന്ധിച്ചു പരാമര്‍ശം ഉണ്ടായിരുന്നില്ല. 
കാര്‍ഷികാവശ്യത്തിനു വാങ്ങിയ ട്രാക്ടറുകള്‍ക്കു ട്രെയിലര്‍ അറ്റാച്ചുചെയ്തു പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ഇതര സംസ്ഥാനങ്ങളില്‍ പ്രൈവറ്റ് കാരിയേജായി രജിസ്റ്റര്‍ ചെയ്ത ട്രാക്ടര്‍ ട്രയിലര്‍ ഘടിപ്പിച്ചു പൊതുനിരത്തില്‍ ഓടുമ്പോള്‍ ഉടമകള്‍ നിയമ നടപടി നേരിടേണ്ടിവരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.കാര്‍ഷികാവശ്യത്തിനു ട്രാക്ടര്‍ വാങ്ങിയവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി രണ്ടു വര്‍ഷമായി ആര്‍ക്കും ലഭിച്ചിട്ടില്ലെന്ന ആവലാതിയും കര്‍ഷകര്‍ക്കുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *