സാമൂഹിക സന്നദ്ധ സേനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സാമൂഹിക സന്നദ്ധ സേനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ജില്ലയില്‍ നിന്നും സാമുഹിക സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഏഴായിരത്തിലധികം ആളുകളില്‍ ഓണ്‍ലൈന്‍ വഴി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 55 വാളണ്ടിയര്‍മാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. പ്രകൃതി ദുരന്തങ്ങള്‍ പോലെയുള്ള അടിയന്തര സാഹചര്യം നേരിടുന്നതിന് സാമൂഹിക സന്നദ്ധ സേനകളുടെ സേവനം ലഭ്യമാക്കും. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി.സി മജീദ്, ഇന്റര്‍ ഏജന്‍സി ഗ്രൂപ് കോ ഓര്‍ഡിനേറ്റര്‍ അമിത് രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ചിത്രം)
*ഓണ്‍ലൈന്‍ അദാലത്ത് നടത്തി*
നാഷണല്‍ ട്രസ്റ്റ് വയനാട് ജില്ലാ ലോക്കല്‍ ലവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ അദാലത്തിലൂടെ നിയമപരമായ രക്ഷകര്‍തൃത്വത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കി. 17 അപേക്ഷകള്‍ പരിഗണിച്ചതില്‍ 14 എണ്ണമാണ് തീര്‍പ്പാക്കിയത്. രക്ഷിതാക്കള്‍ വിവിധ അക്ഷയ കേന്ദ്രങ്ങളിലൂടെ അദാലത്തില്‍ പങ്കെടുത്തു.
*രക്ഷകര്‍തൃത്വത്തിന് അപേക്ഷ ക്ഷണിച്ചു*
ബൗദ്ധിക പരിമിതികള്‍ (ഓട്ടിസം,ബുദ്ധിമാന്ദ്യം,മസ്തിഷ്‌കതളര്‍വാതം, ബഹുവൈകല്യം) ഉള്ള വ്യക്തികളുടെ രക്ഷിതാക്കള്‍ രക്ഷകര്‍തൃത്വത്തിനുള്ള അപേക്ഷകള്‍ വെളളകടലാസില്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. വികലാംഗ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, നികുതി രസീത് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.





Leave a Reply