April 25, 2024

സാലറികട്ടിനും അധ്യാപകദ്രോഹത്തിനുമെതിരെ സെറ്റ്‌കോ പ്രതിഷേധം

0
 
ശമ്പളം നിഷേധിച്ചുംനിയമനാംഗീകാരം നല്‍കാതെയും അധ്യാപകരെയും ജീവനക്കാരെയും   ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിവിധ സംഘടനകളുടെ കൂട്ടായ്മ സെറ്റ്‌കോ സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും തകര്‍ത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ച   ജീവനക്കാരുടെയും അധ്യാപകരുടെയും 
മാത്രം ബാധ്യതയാക്കുന്നു.
കണ്‍സള്‍ട്ടന്‍സികളെയും ബന്ധു ജനങ്ങളെയും പരിപോഷിപ്പിക്കുന്നു . അധ്യാപകര്‍ക്ക്‌നാലര വര്‍ഷമായി ശമ്പളമില്ല. നിയമന നിരോധം തുടരുന്നു.


ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക.
2019 ജനുവരി മുതല്‍ തടഞ്ഞുവെച്ച  16 % ഡി.എ   നല്‍കുക
 തടഞ്ഞുവെച്ച സറണ്ടര്‍ ഉടന്‍ നല്‍കു
അനധികൃത നിയമന നിരോധനം പിന്‍വലിക്കുക
രണ്ടാം സാലറി കട്ടിംഗ് പൂര്‍ണമായും ഒഴിവാക്കി
ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക ദുരിദാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അവസരം കൊടുക്കുക
ഇടത്തിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിവില്‍ സ്റ്റേഷനില്‍ വെച്ച് സെറ്റ് ക്കോ നടത്തിയ പ്രതിഷേധം സംഗമം എസ് ഇ.യു സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.സി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്. കെ.പി.ഷാ കമോന്‍' സലം പി.' ഇ ടി റിഷാദ്.,ഇബ്രാഹിം കെ.സി., റമീസ് ബക്കര്‍ ,സിദ്ധിഖ്.കെ., എന്നിവര്‍ വിവിധ സംഘടനയെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിച്ചു.  ലത്തീഫ്.എം.യു. ലത്തിഫ്.കെ. അനന്ന്.കെ.
മൂ സ്തഫ എം.വി പി എന്നിവര്‍ നേതൃത്വം നല്‍കി.
ചെയര്‍മാന്‍ കെ .സി . മൊയ്തു അധ്യക്ഷത വഹിച്ച സംഗമത്തില്‍ കണ്‍വീനര്‍   കെ.അബ്ദുല്‍ കരീം സ്വാഗതവും നിസാര്‍ കമ്പ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *