August 15, 2026

ബഫർ സോൺ വിജ്ഞാപനത്തിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തി.

0
IMG-20200923-WA0345.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബഫർസോൺ വിജ്ഞാപനം റദ്ദാക്കുക, കടുവാ സങ്കേതമായി വയനാടിനെ മാറ്റാനുള്ള ശുപാർശ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എടവക ഗ്രാമപഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം കൂടുകയും പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തു.  ജന സംരക്ഷണ കമ്മിറ്റി ചെയർമാൻ ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. കമ്മറ്റി കൺവീനർ ജോർജ്ജ് പടകൂട്ടിൽ  എം കെ ജോർജ്,  ലോറൻസ്, എൻ വി ജോർജ്ജ്,  ഷിജോ ചിറ്റിലപ്പള്ളി,  പോൾ കളരിക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലോടി ടൗണിൽ പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *