June 20, 2026

ഫയർ & റെസ്‌ക്യു സിവിൽ ഡിഫെൻസ് കൽപ്പറ്റ യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20200924-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫയർ & റെസ്‌ക്യു സിവിൽ ഡിഫെൻസ് കൽപ്പറ്റ യൂണിറ്റ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
കൽപ്പറ്റ എൻ എസ് എസ് സ്കൂളിൽ നടത്തിയ രക്തദാന ക്യാമ്പ് ജില്ലാ ഫയർ ഓഫീസർ ടി അനൂപ്  ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പിൽ അമ്പത്തിലധികം പേർ രക്തം ദാനം ചെയ്തു. പരിപാടിയിൽ സ്റ്റേഷൻ ഓഫീസർ ജോമി അധ്യക്ഷനായി.  സിവിൽ ഡിഫെൻസ് വയനാട്  ജില്ലാ വാർഡൻ  സ്റ്റീഫൻ, കല്പറ്റ നിലയം പോസ്റ്റ്‌ വാർഡൻ  സർനാസ്, ഡെപ്പ്യൂട്ടി പോസ്റ്റ് വാർഡൻ  ഉസാമത്, കോർഡിനേറ്റർ   സിവിൽ ഡിഫെൻസ് കല്പറ്റ നിലയം ശറഫുദ്ധീൻ   തുടങ്ങിയവർ   പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *