സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി ഉൾപ്പടെ മൂന്ന് പേർ മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കുഞ്ഞോം:സൗദി അറേബ്യയിലെ ദമാം കോബാറില്‍ നടന്ന വാഹനാപകടത്തില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.വയനാട് കുഞ്ഞോം ചക്കര അബൂബക്കര്‍  സെലീന ദമ്പതികളുടെ മകന്‍ അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22 ), മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22 ) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ കോബാര്‍ ഹൈവേയിലാണ് വാഹനാപകടം നടന്നത്. ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നു. ഇവരില്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് സനദ് ഇപ്പോള്‍ ബഹറിനില്‍ പഠിക്കുകയാണ്. മുഹമ്മദ് ഷഫീഖ്, അന്‌സിഫ് എന്നിവര്‍ ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.ആഷിഖ്,അഫ്‌ന,മുഹമ്മദ്,ഫാത്തിമ എന്നിവര്‍  അന്‍സിഫിന്റെ സഹോദരങ്ങളാണ്.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *