June 20, 2026

അൻസിഫിന്റെ വേർപാടിൽ വിറങ്ങലിച്ച് കുഞ്ഞോം.

0
IMG-20200924-WA0256.jpg
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട്.. തൊണ്ടർനാട് കുഞ്ഞോത്ത് ചക്കര വീട്ടിൽ അബുബക്കറിന്റെയും ( പോക്കർ), കോറോം അക്കര വാഴയിൽ സെലീനയുടെയും മകൻ അൻസിഫ് (24) സൗദിയിൽ വാഹന അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇന്നലെ (വ്യാഴം) പുലർച്ചേ 2. മണിയോടെയായിരുന്നു അന്ത്യം. സൗദി അറേബ്യയിലെ ദമാം-കോബാർ ഹൈവേ റോഡിൽ മറ്റ് രണ്ട് യുവാക്കളോടൊപ്പം വ്യാപാരിയായിരുന്ന അൻസിഫ് കട അടച് വീട്ടിലേക്ക് മടങ്ങവേ നിയന്ത്രണം വിട്ട് കാർ മറിഞ്ഞാണ് അപകടം ഉണ്ടായതത്രേ. കാറിലുണ്ടായിരുന്ന 3 യുവക്കളും തൽക്ഷണം മരണപ്പെട്ടുവെന്നാണ് ബന്ധുകൾക്ക് ലഭിച്ച വിവരം. മാതാപിതാക്കളോടൊപ്പം ചെറുപ്പം മുതലേ സൗദിയിലായിരുന്ന അൻസീഫ് ദ മാം ഇന്ത്യൻ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു
ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
. സഹോദരങ്ങൾ: ആഷിഖ് (സൗദി), മുഹമ്മദ് (ദമാം), അഫ്ന., ഫാത്തിമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *