June 13, 2026

കര്‍ഷക സംഘം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;കല്ലുമൊട്ടം കുന്ന്, കല്ലിയോട്ട്, ജെസ്സി, ചിറക്കര തുടങ്ങിയ പ്രദേശത്തെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക.,പട്ടയം ലഭിക്കുന്നത്തിനുള്ള കാലതാമസം പരിഗണിച്ച് ഉപാധിരഹിതമായി കൈവശ രേഖ അനുവദിക്കുക.,ഉപാധിരഹിത നികുതിശീട്ട് നല്‍കുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകസംഘം ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ആഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ജില്ലാ സിക്രട്ടറി കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു.പി ജി വിജയന്‍ അദ്ധ്യക്ഷം വഹിച്ചു.സി കെ ശങ്കരന്‍,ലൈല ഉസ്മാന്‍,കെ സൈനബ,എം സോമന്‍ കെ വി ജുബൈര്‍,റജി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *