വിദ്യാർത്ഥികളുടെ ജീവിതംവെച്ച് അധികാരികൾ കളിക്കുന്നു:എം.എസ് .എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 
കൽപ്പറ്റ:കൽപ്പറ്റ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് വന്ന തൊഴിലാളികൾക്ക് കോവിഡ് സ്ഥിതികരീക്കുകയും അവരുടെ ബാക്കിയുള്ള തൊഴിലാളികൾ സ്കൂളിനകത്ത് കൊറന്റൈൻ കഴിയുന്ന സാഹചര്യത്തിൽ എസ്എസ് എൽസി , പ്ലസ് ടു സേ  പരീക്ഷകൾ ഇവടെ വെച്ച് നടത്തുന്നത് അധികാരികളുടെ തികഞ്ഞ അനാസ്ഥയാണ്.പരീക്ഷ എഴുത്താൻ  വരുന്ന വിദ്യാർത്ഥികളും  കൊറന്റൈനിൽ കഴിയുന്നവരും  ഒരേ കോംബൗണ്ടിൽ വരുന്നത് അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുക.രോഗികളെ മറ്റൊരിടത്തേക്ക് മാറ്റുവാനോ പരീക്ഷ മറ്റൊരു സ്കൂളിലേക്ക് മാറ്റുവാനോ സാഹചര്യം ഉണ്ടായിട്ടും അതിനു തയ്യാറാവാത്ത അധികാരികൾ വിദ്യാർത്ഥികളുടെ ജീവൻ വച്ചു കളിക്കുകയാണെന്ന് എംഎസ്എഫ് ആരോപിച്ചു. ജില്ലാ കളക്ടർ  അടക്കമുള്ള അധികാരികളെ ബന്ധപ്പെട്ടപ്പോൾ ഈ സാഹചര്യം അവരെ ഒന്നും അറിയിച്ചിട്ടില്ല എംഎൽ എ യുടെ യും മുൻസിപ്പൽ ഭരണ സമിതിയുടെയും പി ടി എ യുടെയും അറിവോടുകൂടി നടന്ന ഈ വിഷയത്തിൽ മറുപടി പറയണമെന്ന് എം. എസ്. എഫ് ആവിശ്യപെട്ടു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ  തുടർന്നാണ് എം എസ് എഫ് ഈ വിഷയത്തിൽ ഇടപ്പെട്ടത്. 
മുൻസിപ്പൽ എം എസ് എഫ് പ്രസിഡന്റ്‌ മുബഷീർ എമിലി, ഭാരവാഹികളായ അംജത്, സഹൽ മുണ്ടേരി, അനസ് പള്ളിത്താഴെ, എന്നിവർ നേതൃത്വം നൽകി.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *