March 29, 2024

കര്‍ഷക ബില്‍: പ്രതിഷേധ ചൂടില്‍ വയനാട് : കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ .

0
Meenangadi.jpeg
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കാന്‍ ശ്രമിക്കുന്ന കര്‍ഷക ബില്‍ രാഷ്ട്രപതി ഒപ്പിടരുത് എന്നും, ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നും, മലബാര്‍ മേഖലയിലെ ബഫര്‍ സോണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട് നൂറുകണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. മാര്‍ച്ചുകളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഹെഡ്പോസ്റ്റോഫീസിന് മുമ്പില്‍ ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. 
മേപ്പാടി പഞ്ചായത്ത് – കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും, ജില്ലയുടെ ചുമതലയുമുള്ള വി.എ കരീം ഉദ്ഘാടനം ചെയ്തു. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ബത്തേരി മുന്‍സിപാലിറ്റി – കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബാബു പഴുപ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. എം.എസ് വിശ്വനാഥന്‍, എന്‍.സി കൃഷ്ണകുമാര്‍, നിസ്സി അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പയ്യംമ്പള്ളി മണ്ഡലം – കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സണ്ണി ചാലില്‍ അധ്യക്ഷത വഹിച്ചു. 
പുല്‍പ്പള്ളി പഞ്ചായത്ത് -കെ.പി.സി.സി എക്സി. മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്ത്- കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. ഒ.ആര്‍ രഘു, ഉലഹന്നാന്‍ നീറന്താനം എന്നിവര്‍ സംസാരിച്ചു.
മൂപ്പയ്നാട് പഞ്ചായത്ത് – കെ.പി.സി.സി സെക്രട്ടറി ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ അനില്‍കുമാര്‍, വി.എന്‍ ശശീന്ദ്രന്‍  എന്നിവര്‍ സംസാരിച്ചു.
നെന്മേനി പഞ്ചായത്ത് – കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.ടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.
മാനന്തവാടി മുന്‍സിപാലിറ്റി – കെ.പി.സി.സി സെക്രട്ടറി എന്‍.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡെന്നീസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. 
കണിയാമ്പറ്റ പഞ്ചായത്ത് – കെ.പി.സി.സി എക്സി. മെമ്പര്‍ പി.പി ആലി ഉദ്ഘാടനം ചെയ്തു. സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. നജീബ് കരണി, സി. ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പൂതാടി പഞ്ചായത്ത് – കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം രംഗനാഥന്‍, സണ്ണി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
തൊണ്ടര്‍നാട് പഞ്ചായത്ത് – ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 
തവിഞ്ഞാല്‍ പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജി ബിജു ഉദ്ഘാടനം ചെയ്തു. ജോസ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. ജോസ് കൈനിക്കുന്നേല്‍, ജോണി മറ്റത്തിലാനി എന്നിവര്‍ സംസാരിച്ചു.
എടവക പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി എച്ച്.ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എം ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.   
ചീരാല്‍ മണ്ഡലം – ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 
വെള്ളമുണ്ട പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വി.ബി ബാലന്‍ അധ്യക്ഷത വഹിച്ചു. 
അമ്പലവയല്‍ പഞ്ചായത്ത് – ഡി.സി.സി ജനറല്‍ സെക്രട്ടറി എടക്കല്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ജെ സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
പനമരം മണ്ഡലം – പനമരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് ബെന്നി അരിഞ്ചേര്‍മല ഉദ്ഘാടനം ചെയ്തു. 
നല്ലൂര്‍നാട് മണ്ഡലം – പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു. സി.പി ശശിധരന്‍ അധ്യക്ഷത വഹിച്ചു.  
വെങ്ങപ്പള്ളി പഞ്ചായത്ത് -വേണുഗോപാല്‍ കീഴ്ശേരി ഉദ്ഘാടനം ചെയ്തു. നജീബ് പിണങ്ങോട് അധ്യക്ഷത വഹിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *