May 2, 2024

ക്വാറികള്‍ അടച്ചുപൂട്ടണം : യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

0
Img 20200928 Wa0299.jpg

 പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന കോറികള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. 

 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത പഞ്ചായത്ത് എന്ന നിലയിലാണ് ക്വാറി കല്ല് ക്രഷര്‍ മാഫിയ പുതിയ താവളമായി വെങ്ങപ്പള്ളിയെ  കാണുന്നത്. ഇതാണ് വ്യാപകമായ തോതില്‍ ഇവിടെ കോറി പ്രവര്‍ത്തനം തുടങ്ങാനും കാരണം. 

 വെങ്ങപ്പള്ളിയിലെ അമ്പലം, മുസ്ലീം പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ക്കും നിരവധി വീടുകള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും പരാതികള്‍ നല്‍കുകയും ചെയ്തിട്ടും  യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. 

 ഇതിനിടെ ഇടതു ഭരണ സമിതി പഞ്ചായത്ത് ഓഫീസിന് മീറ്ററുകള്‍ക്ക് അകലെ  പുതിയ കോറിക്ക്  അനുകൂലമായ നിലപാട് എടുക്കുകയും ജനവാസ മേഖലയില്‍ ഇത് ആരംഭിക്കുകയും ചെയ്തത് പ്രദേശത്തു  പ്രതിഷേധത്തിന് ഇടയാക്കി.  ക്വാറി മാഫിയക്ക് ഹൈക്കോടതിയില്‍ നിന്നും ലൈസന്‍സ് നേടുന്നതിന് അനുകൂലമായി പഞ്ചായത്തിന്റെ വക്കീല്‍  നിലപാടെടുത്തതും  ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. കൂടാതെ പുതിയ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും, നിരവധി ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിട്ടും പഞ്ചായത്തില്‍ പൊതു നന്മ ഫണ്ട് ഉണ്ടായിട്ടും നല്‍കാത്തതും, തൊഴിലുറപ്പ് പദ്ധതിയിലെ വ്യാപക ക്രമക്കേടും, കരാര്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ സിപിഎം അനുഭാവികളെ മാത്രം നിയമിച്ചു പാര്‍ട്ടി സാമാന്തര ഭരണം നടത്തുന്നതും, ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 

വയനാട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാസര്‍ പാലക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നൗഷാദ് ചൂരിയാറ്റ അധ്യക്ഷത വഹിച്ചു. തന്നാനി അബൂബക്കര്‍ ഹാജി, നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഉസ്മാന്‍ പഞ്ചാര,  യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സലീം ചാലില്‍, പനന്തറ മുഹമ്മദ്, മുഹമ്മദലി പട്ടിശേരി, റഹൂഫ് മണ്ണില്‍. കെ എ റഹ്മാന്‍, റഷീദ് പി എസ് എന്നിവര്‍ സംസാരിച്ചു. മുനീര്‍ കെ കെ സ്വാഗതവും സാനി നാസര്‍ തുര്‍ക്കി നന്ദിയും പറഞ്ഞു. 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *