ദുരിതബാധിതരെ സര്‍ക്കാര്‍ സഹായം നിഷേധിച്ച് അപമാനിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ്

കല്‍പ്പറ്റ: ദുരന്തം നടന്ന് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും സര്‍ക്കാര്‍ സഹായം നിഷേധിച്ച് ഇടതുസര്‍ക്കാര്‍ ദുരിതബാധിതരെ അപമാനിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരാണെന്ന് ജില്ലാ കലക്ടര്‍, നിയോജകമണ്ഡലം എം.എല്‍.എ എന്നിവരുള്‍പ്പെട്ട ജനകീയ കമ്മിറ്റി കണ്ടെത്തിയ 16 കുടുംബങ്ങളാണ് വാടകപോലും നല്‍കാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുന്നത്. സര്‍ക്കാരിന്‍റെ യാതൊരു സഹായവും ലഭിക്കാതെ ഓഫീസുകള്‍ കയറിയിറങ്ങുകയാണിവര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ കലക്ടറേറ്റ് പടിക്കല്‍ ദുരിതബാധിതര്‍ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രസിഡന്‍റ് സി.ടി ഉനൈസ്, ജനറല്‍ സെക്രട്ടറി സി. ശിഹാബ്, ട്രഷറര്‍ ഗഫൂര്‍ പടിഞ്ഞാറത്തറ എന്നിവര്‍ അറിയിച്ചു. കലക്ടറേറ്റ് മുന്നില്‍ നടക്കുന്ന സമരത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, യഹ് യാഖാന്‍ തലക്കല്‍, റസാഖ് കല്‍പ്പറ്റ, ടി.ഹംസ, പി. ഇസ്മായില്‍, കെ. ഹാരിസ്, സലിം മേമന, എ.കെ റഫീഖ്, പി.പി ഷൈജല്‍ തുടങ്ങിയവര്‍ സംസാരിക്കും. 16 കുടുംബങ്ങളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ല എന്നതാണ് സാമ്പത്തിക സഹായം തടയാന്‍ സര്‍ക്കാര്‍ പറയുന്ന കാരണം. അതേസമയം പ്രദേശം വാസയോഗ്യമല്ലെന്നും വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുരന്തസമയത്ത് തന്നെ ഈ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും വീടുകളിലേക്കുള്ള വഴി പൂര്‍ണ്ണമായും തകരുകയും ചെയ്തതിനാല്‍ ഇവിടെ പുതിയ വീട് വെക്കല്‍ പ്രായോഗികവുമല്ല. ഈ പ്രതിസന്ധി ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന് സ്ഥലം എം.എല്‍.എയും ജില്ലാ കലക്ടറും ഉള്‍പ്പെട്ട കമ്മിറ്റി, പരിഗണനാ ലിസ്റ്റില്‍ 16 കുടുംബങ്ങളുടെ പേര് ചേര്‍ക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ സഹായം ഇവര്‍ക്കിതുവരെ ലഭിച്ചില്ല. പദ്ധതിപ്രദേശത്ത് നേരത്തേ എം.എല്‍.എ നടത്തിയ മുളന്തൈ നടീല്‍ ചടങ്ങില്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്തതില്‍ പ്രതിഷേധമുയര്‍ത്തിയവരെ സഹായം നല്‍കുന്നതില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുകയാണെന്നും എം.എല്‍.എ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും യൂത്ത് ലീഗ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.



Leave a Reply