April 29, 2024

എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം : ഉത്തരവ് പുറത്തിറങ്ങി

0
 
 
 സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ അധികാരപരിധി പരിഗണിക്കാതെ, 
ജില്ലയ്ക്കകത്ത് ഏത് സബ്രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 
കഴിയുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവി
ച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയി 
ച്ചു. 
 ഒരു റവന്യു ജില്ലയിലെ ഏത് സബ്രജിസ്ട്രാര്‍ ഓഫീസിലും രജിസ്ട്രാര്‍ 
ഓഫീസിന്‍റെ അധികാരപരിധി പരിഗണിക്കാതെ പൊതുജനങ്ങളുടെ സൗകര്യ 
പ്രകാരം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമാണ് എനിവെയര്‍ രജിസ്ട്രേ
ഷന്‍ സമ്പ്രദായം മൂലം നടപ്പിലാകുക. ജില്ലയ്ക്കുള്ളിലെ ഏത് സബ്രജിസ്ട്രാര്‍ 
ഓഫീസിന്‍റെ പരിധിയില്‍ വരുന്ന ആധാരങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ജില്ലാ രജി
സ്ട്രാറുടെ അധികാരം എല്ലാ സബ്രജിസ്ട്രാര്‍മാര്‍ക്കും അനുവദിച്ചു നല്‍കുന്നതിലൂ
ടെയാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. ഇത് വകുപ്പില്‍ നിന്നും മികച്ച 
സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനും അവസരമൊരുക്കും. ഏതെങ്കിലും 
കാരണത്താല്‍ ഏതെങ്കിലും പ്രദേശത്ത് അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ ആ 
പ്രദേശത്തെ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ സേവനം തൊട്ടടുത്ത സബ്രജിസ്ട്രാര്‍ 
ഓഫീസില്‍ നിന്നും ലഭ്യമാകും. പുതിയ സംവിധാനം ജനങ്ങള്‍ക്ക് കൂടുതല്‍ സൗക
ര്യത്തിനൊപ്പം അഴിമതിയ്ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വഴി വയ്ക്കും. 
നഗരങ്ങളിലെ ഓഫീസുകളില്‍ ഉാകുന്ന തിരക്ക് കുറയ്ക്കുന്നതിനും നിശ്ചിത 
എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കണുകള്‍ തിരക്കില്ലാത്ത ഓഫീസുകളിലേയ്ക്ക് 
മാറ്റാനും സൗകര്യം ഉാകുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *