April 20, 2024

ഓർമ്മ പച്ചത്തുരുത്ത് പദ്ധതി: വൃക്ഷത്തൈകൾ നട്ടു

0
Img 20201101 Wa0308.jpg
ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓർമ്മ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വൃക്ഷത്തൈകൾ നട്ടു. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ നേതൃത്വത്തിലാണ് എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും മരങ്ങൾ നട്ടു പിടിപ്പിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അവരുടെ ഓർമ്മയ്ക്കായി തദ്ദേശീയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു സെൻ്റ് സ്ഥലത്താണ് വൃക്ഷത്തൈകൾ നട്ടത്. 
പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ്. പരിസ്ഥിതി പുനസ്ഥാപനം ലക്ഷ്യമാക്കി ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഒന്നാം ഘട്ടം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഓർമ്മ പച്ചത്തുരുത്ത് പരിപാടിയുടെ ആദ്യ ഘട്ടത്തിനാണ് തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായത്. പരിപാടിയിൽ തദ്ദേശ സ്ഥാപന സ്ഥിരം സമിതി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *