March 29, 2024

നവംബർ അഞ്ചിന് തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും .

0
 
 കൽപ്പറ്റ: നിയമപ്രകാരം പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, തൊഴിൽദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 700 രൂപയായി വർധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ESI ആനുകൂല്യം അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മുഴുവൻ പഞ്ചായത്ത് തലങ്ങളിലും ധർണ സംഘടിപ്പിക്കുന്നതിന്  തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമൂഹത്തിലെ ഏറ്റവും ദുർബലമായ തൊഴിലാളി വിഭാഗമായ തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതാവസ്ഥ വളരെ പരിതാപകരമാണ്. പ്രായപരിധിയില്ലാതെ തൊഴിൽ നൽകിയിരിക്കണം എന്നും 100 ദിവസം കൃത്യമായി ജോലി നൽകണമെന്നും കർഷക തൊഴിലാളികളുടെ മിനിമം വേതനം നൽകണമെന്നും ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്നും അടക്കമുള്ള വ്യവസ്ഥകളുമായി നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. പലതവണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മികച്ച പദ്ധതി ആവിഷ്കരിക്കാൻ ഇരുകൂട്ടരും തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചു കൊണ്ടാണ് സംസ്ഥാനവ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ സമരം സംഘടിപ്പിക്കുന്നത്. നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് നടക്കുന്ന സമരത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും  തൊഴിലുറപ്പ് തൊഴിലാളികളും ഐഎൻടിയുസി നേതാക്കളും പങ്കെടുത്തു പരിപാടി വൻവിജയം ആകണം എന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, പി എൻ ശിവൻ, ടി എ റെജി, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, സി എ ഗോപി, മോഹൻദാസ് കോട്ടകൊല്ലി, പി എം ജോസ്, ശ്രീനിവാസൻ തോവരിമല, കെ എം വർഗീസ്, സി സി തങ്കച്ചൻ, ഷൈനി ജോയ്,  ജിനി തോമസ്, ഏലിയാമ്മ മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *