പി.വേണുഗോപാലിൻ്റെ നിര്യാണത്തിൽ കർഷകമോർച്ച വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു.
കർഷകമോർച്ച ദേശീയ സെക്രട്ടറി .പി.സി.മോഹനൻ മാസ്റ്റരുടെ സഹോദരൻ പി.വേണുഗോപാലിൻ്റെ നിര്യാണത്തിൽ കർഷകമോർച്ച വയനാട് ജില്ല കമ്മറ്റി അനുശോചിച്ചു. ബത്തേരിയുടെ സാമൂഹിക സാസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനത്തിലൂടെ തൻ്റെതായ സ്ഥാനമുറപ്പിച്ച അഡ്വ: പി. വേണുഗോപാൽ എന്നും കർഷകരുടെയും സാധാരണക്കാരുടെയും ശബ്ദമായിതീരുമായിരുന്നു. അഭിഭാഷകന്നെന്ന നിലയിൽ സർവ്വസമ്മതനായിരുന്നു. ദീർഘകാലം ബാർ അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്തും .ബത്തേരിയുടെയും വയനാടിൻ്റെയും വികസനത്തിന് വേണ്ടി ശബ്ദമുയർത്തുന്ന നിരവധി ജനകീയ സമിതികളുടെ ഭാരവാഹിത്വങ്ങളിലൂടെ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളും ബത്തേരിയിലെയും വയനാട്ടിലെയും ജനമനസ്സുകളിൽ അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഒളിമങ്ങാതെ നില്ക്കുമെന്നും അനുസ്മരിച്ചു.
ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രൻ ജനറൽ സെക്രട്ടറി ജി കെ മാധവൻ കെ ശ്രീനിവാസൻ എം ബി നന്ദനൻ എടക്കണ്ടി വേണു സി ആർ ഷാജി കെ എം ഹരീന്ദ്രൻ എന്നിവർ അനുസ്മരിച്ചു
Leave a Reply