ജസീലക്ക് അഭിമാന നിമിഷം : ശാരീരക അസ്വസ്ഥതകൾക്കിടയിലും പോലീസ് മെഡൽ സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ 2019 ലെ പോലീസ് മെഡലിന് അർഹയായ കൽപ്പറ്റ വനിതാ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.റ്റി. ജസീല മെഡൽ സ്വീകരിച്ചശേഷം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയോടൊപ്പം. ഭർത്താവും കോഴിക്കോട് റൂറൽ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുമായ കെ.പി. അഭിലാഷിനൊപ്പെമെത്തിയാണ് മെഡൽ സ്വീകരിച്ചത്. അസുഖബാധിതയായ അവരുടെ പ്രത്യേക അപേക്ഷപ്രകാരമാണ് തിരുവനന്തപുരത്ത് നേരിട്ടെത്തി മെഡൽ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനുമതി നൽകിയത്.
മികച്ച കായിക ക്ഷമതയുണ്ടായിരുന്ന കെ.റ്റി. ജസീല അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്നു.



Leave a Reply