മാരക മയക്കുമരുന്നു ഗുളികകളും പാന്‍ മസാലയുമായി ഒരാള്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസ് ഇന്‍സ്പ്ക്ടര്‍ പോലീസ് ടി.എ അഗസ്റ്റിനും സംഘവും കല്‍പ്പറ്റ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 120 അതിമാരക ലഹരി ഗുളികകളും, 23 പാക്കറ്റ് ഹാന്‍സുമായി മധ്യവയസ്‌ക്കനെ പിടികൂടി. കല്‍പ്പറ്റ റാട്ടക്കൊല്ലി കളപ്പറമ്പില്‍ കെ പി ഷാജി (47) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും മയക്കുമരുന്ന് വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ചതായി കരുതുന്ന 14000 ത്തോളം രൂപയും പിടികൂടി.
Leave a Reply