May 3, 2024

വേഫാം പ്രൊഡ്യൂസർ കമ്പനി മാനന്തവാടിയിൽ വിഷരഹിത പച്ചക്കറികളുടെ രണ്ടാമത്തെ വിപണനകേന്ദ്രം തുറന്നു

0
Img 20201112 Wa0081.jpg
മാനന്തവാടി: 
നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേഫാം  പ്രൊഡ്യൂസർ കമ്പനി മാനന്തവാടിയിൽ
വിഷരഹിത പച്ചക്കറികളുടെ രണ്ടാമത്തെ  വിപണനകേന്ദ്രം തുറന്നു . ആർ.ഡി.ഒ. ഓഫീസിന് സമീപം  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് നാടൻ ഉൽപ്പന്നങ്ങളുടെ വിപണി ഒരുക്കിയിട്ടുള്ളത്.  തവിഞ്ഞാലിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ കുടുംബശ്രീ യൂണീറ്റുമായി ചേർന്നാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിഷ രഹിത പച്ചക്കറികൾ, അരി, പഴങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവ ഇവിടെ കർഷകരിൽ നിന്ന് ശേഖരിച്ച് വിൽപ്പന നടത്തുന്നു. നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേ ഫാം കാർഷികോൽപാദക കമ്പനിക്ക് മാനന്തവാടി ബസ് സ്റ്റാൻഡിനടുത്ത്  എൽ.എഫ് സ്കൂളിന് എതിർ വശം വർഷങ്ങളായി വിഷ രഹിത പച്ചക്കറികളുടെ വിപണന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 
നാല് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച എഫ്. പി.ഒ. യിൽ 574 കർഷകരാണ് ഓഹരി ഉടമകൾ. അമ്പതിലധികം ഫാർമേഴ്സ് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. പി. ഹരിഹരൻ ചെയർമാനും സാബു പാലാട്ടിൽ മാനേജിംഗ് ഡയറക്ടറുമായ വേ ഫാമിൽ ജൈവ സർട്ടിഫിക്കറ്റ് നേടിയ കർഷകരും ഓഹരി ഉടമകളാണ്. നാടൻ പച്ചക്കറി തൈകളുടെ ഉല്പാദനവും വിപണനവും ഇവർ നടത്തുന്നുണ്ട്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റും സ്ത്രീകളുടെ നേതൃത്വത്തിൽ പരിശീലനവും നടത്തിവരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *