September 27, 2023

ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനത്തിലെക്ക് തുരത്തി

0
WhatsApp Image 2020-11-12 at 12.22.17 PM

കാട്ടിക്കുളം: കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ ഹരിഹരഷോല റിസേർവ് വനത്തിലെക്ക് തുരത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പകലും രാത്രിയുമായി നിരവധി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മേലെവീട്ടിൽ പി.ആർ സുരേഷിന്റെ വീട്ടിലെ പശുവിനെ കടുവ കൊന്നത്. ഇന്ന് രാവിലെ വിട്ടുമുറ്റത്ത് അലക്കിയ തുണി വിരിച്ചിടുകയായിരുന്ന പോലിസ് കുന്നിലെ കൈനിത്തോടിയിൽ ബിവാത്തുവും പുളിക്കൽ ലഷ്മിക്കുട്ടിയമ്മയും ആണ് കടുവയുടെ മുന്നിൽ നിന്നും അവസാനമായി അത്ഭുതകരമായി രക്ഷപ്പെട്ടത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തോൽപ്പെട്ടി,ചെതലയം,മാനന്തവാടി ,ബേഗൂർ ,തലപ്പുഴ , എന്നീ റെയ്ഞ്ചുകളിൽ നിന്നും പരിശിലനം കിട്ടിയ വനപാലകരും, ബത്തേരി റെയിഞ്ചിലെ റാപ്പിഡ് റെസ്പോൺസ് ടീമും അടങ്ങുന്ന 60 അംഗ പ്രത്യേക സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ കടുവയെ ഹരിഹരഷോല റിസേർവ് ഫോറസ്റ്റിലേക്ക് തുരത്തിത്. റെയ്ഞ്ചർമ്മാരായ വി. രതീശൻ, പി.സുനിൽ, കെ.വി ബിജു, സെക്ഷൻ ഫോറസ്റ് ഓഫീസർ ടി.ആർ സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *