September 27, 2023

വയനാട്‌ മെഡിക്കൽ കോളേജ്‌: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു: അന്തിമ തീരുമാനത്തിന്‌ ചീഫ്‌ സെക്രട്ടരിയെ ചുമതലപ്പെടുത്തി

0

 ചീഫ്‌ സെക്രട്ടരി അധ്യക്ഷനായ ഉന്നതാധികാരസമിതി രൂപീകരിച്ചു.
 ഡിസംബർ 15നകം സർകാരിന്‌   റിപോർട്ട്‌ നൽകും

 വിദഗ്‌ധസമിതി റിപോർടിലെ സാമ്പത്തികവും സാങ്കേതികപരവുമായ വസ്‌തുതകൾ പരിശോധിക്കും.

വിംസ്‌ മാനേജ്‌മെന്റുമായി നടത്തുന്ന ചർച്ചകൾക്ക്‌ രൂപ രേഖ തയ്യാറാക്കും.

 

കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജിനായി ഡിഎം വിംസ്‌ മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌  ചർച്ച  ചെയ്യാൻ മുഖ്യമന്ത്രിയുടെ  അധ്യക്ഷതയിൽ യോഗം ചേർന്നു. ഏറ്റെടുക്കൽ നടപടികൾ സുതാര്യവും  എളുപ്പത്തിലുമാക്കാൻ  ചീഫ്‌ സെക്രട്ടരി ഉൾപ്പെടുന്ന ഉന്നതാധികാരസമിതി  സമിതി രൂപീകരിച്ചു.  ധനകാര്യ വിഭാഗം അഡീഷണൽ ചീഫ്‌ സെക്രട്ടരി , അഡീഷണൽ ചീഫ്‌ സെക്രട്ടരി പ്ലാനിംഗ്‌ ആന്റ്‌ ഇക്കണോമിക്‌സ്‌ അഫയേഴ്‌സ്‌,  പ്രിൻസിപ്പൽ സെക്രട്ടരി ആരോഗ്യം, എന്നിവരാണ്‌ ഉന്നതാധികാര സമിതിയിലെ മറ്റംഗങ്ങൾ.   നേരത്തെ ഇത്‌ സംബന്ധിച്ച്‌ പഠിക്കാൻ സർകാർ നിയോഗിച്ച വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഉന്നതാധികാരസമിതി പരിശോധിക്കും. ഇതിലെ സാങ്കേതികവും ധനകാര്യപരവുമായ കാര്യങ്ങൾ  വിലയിരുത്തും.  തുടർന്ന്‌ ഡിസംബർ 15നകം സർകാരിന്‌ അന്തിമ റിപ്പോർട്ട്‌‌ നൽകും.  ഡിഎം  വിംസ്‌ മാനേജ്‌മെന്റുമായി ചർച്ച ചെയ്യാനുള്ള പദ്ധതി രൂപരേഖയും ഉന്നതാധികാര സമിതി തയ്യാറാക്കും.
ഡിഎം വിംസ്‌  മെഡിക്കൽ കോളേജ്‌ ‌ സർകാരിന്‌ കൈമാറാൻ   സന്നദ്ധ അറിയിച്ച്‌ ഡിഎം എജുക്കേഷൻ ആൻഡ്‌ റിസർച്ച്‌ ഫൗണ്ടേഷൻ മാനേജിംഗ്‌ ട്രസ്‌റ്റി  ഡോ.  ആസാദ്‌ മൂപ്പൻ  ജൂൺ അഞ്ചിന്‌‌ സംസ്ഥാന സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു.   ഇതേ  തുടർന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ പഠിക്കാൻ സർകാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചത്‌. ഈ  സമിതി വയനാട്‌ സന്ദർശിച്ച്‌ പഠനം നടത്തി.   ‌ ഏറ്റെടുക്കുന്നതിന്‌ അനുകൂല റിപോർട്‌ സർക്കാരിന്‌ സമർപ്പിച്ചു. ഈ റിപോർടിലെ സാമ്പത്തികവും സാങ്കേതികപരവുമായ വസ്‌തുതകൾ വിലയിരുത്താനാണ്‌ ഉന്നതാധികാരസമിതി രൂപീകരിച്ചത്‌.
 നവംബർ രണ്ടിന്‌ ചേർന്ന യോഗത്തിൽ മന്ത്രി കെ കെ ശൈലജ, ചീഫ്‌ സെക്രട്ടരി ബിശ്വാസ്‌ മേത്ത, അഡീഷണൽ ചീഫ്‌ സെക്രട്ടരി ധനകാര്യം, റവന്യു പ്രിൻസിപ്പൽ സെക്രട്ടരി, ആരോഗ്യ കുടുംബക്ഷേമ  പ്രിൻസിപ്പൽ സെക്രട്ടരി,ജില്ല കലക്ടർ ഡോ അദീല അബ്‌ദുള്ള, മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ തുടങ്ങിയവർ പങ്കെടുത്തു.

എന്ത്‌ കൊണ്ട്‌ വിംസ്‌
വയനാട്‌ മെഡിക്കൽ കോളേജിനായി മടക്കിമലയിൽ ചന്ദ്ര പ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ്‌ സൗജന്യമായി  50 ഏക്കർ ഭൂമി വിട്ട്‌ നൽകിയിരുന്നു. യുഡിഎഫ്‌ സർകാർ തീരുമാനം എടുത്തതല്ലാതെ മറ്റ്‌ നടപടികൾ സ്വീകരിച്ചില്ല. എസ്‌കെഎംജെ സ്‌കൂളിലായിരുന്നു തറക്കല്ലിട്ടത്‌. എൽഡിഎഫ്‌ സർകാർ ഭൂമി ഏറ്റെടുത്ത്‌ റോഡ്‌ നിർമിച്ചു. മെഡിക്കൽ കോളേജിനായി കിഫ്‌ബിയിൽ 625  കോടി രൂപ വകയിരുത്തി.എന്നാൽ പ്രളയത്തിന്‌ ശേഷം ഈ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന്‌ കാണിച്ച്‌ ഭൗമപഠനകേന്ദ്രം റിപോർട്‌ നൽകി.ഇതോടെ മറ്റൊരു ഭൂമി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ചുണ്ടേൽ എസ്‌റ്റേറ്റ്‌ ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ്‌ വിംസ്‌ വിട്ട്‌ നൽകാൻ സന്നദ്ധ അറിയിച്ച്‌ ആസാദ്‌ മൂപ്പൻ സർകാരിനെ സമീപിച്ചത്‌.  
പുതിയ ഭൂമി ഏറ്റെടുത്ത്‌ കെട്ടിടം നിർമിക്കുന്നത്‌   കാലതാമസം ഉണ്ടാക്കുമെന്നത്‌ പരിഗണിച്ച്‌ ഈ നിർദേശം സർകാർ അംഗീകരിച്ചു.
 
 വിദഗ്‌ധ സമിതി  റിപ്പോർട്ടിൽ പറയുന്നത്‌

ഡി എം വിംസ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌  പഠിക്കാൻ   ജൂലൈ 13നാണ്‌ ‌സർകാർ വിദഗ്‌ധ സമിതി രൂപീകരിച്ചത്‌.  ഡോ. കെ വി വിശ്വനാഥൻ,   തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ സി രവീന്ദ്രൻ, അസോസിയേറ്റ് പ്രൊഫസർ ഡോ  കൃഷ്ണകുമാർ, ഡോ  ബാബുരാജ്, ഡോ  കെ സജീഷ്,  എൻജിനീയറിങ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും ‌സമിതി അംഗങ്ങളാണ്‌.  
 സർക്കാർ   മെഡിക്കൽ കോളേജിന്‌ ഡിഎം വിംസ്‌ അനുയോജ്യമാണെന്നാണ്‌‌ സമിതി വിലയിരുത്തൽ‌. ക്വാർട്ടേഴ്‌സുകൾ,- ഉപകരണങ്ങൾ ,  150  മെഡിസിൻ  സീറ്റുകൾ , ഫാർമസി–- ഡെന്റൽ കോളേജുകൾ,   തുടങ്ങി  നിരവധി അനുകൂല ഘടകങ്ങൾ  ഗുണകരമാകുമെന്ന്‌  ചൂണ്ടിക്കാട്ടിയാണ്‌ ഈ സമിതി സർകാരിന്‌ റിപോർട്‌ നൽകിയത്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *