November 3, 2026

ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് :160 പേര്‍ക്ക് രോഗമുക്തി :105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് ജില്ലയില്‍ ഇന്ന് (13.11.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 160 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മുട്ടില്‍ സ്വദേശികളായ 20 പേര്‍, പൂതാടി 14 പേര്‍, പനമരം 10 പേര്‍,  മേപ്പാടി 9 പേര്‍, പടിഞ്ഞാറത്തറ 8 പേര്‍, മാനന്തവാടി 7 പേര്‍, ബത്തേരി, മീനങ്ങാടി 6 പേര്‍ വീതം, വെള്ളമുണ്ട 5 പേര്‍, കണിയാമ്പറ്റ, കല്‍പ്പറ്റ 4 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി വൈത്തിരി 3 പേര്‍ വീതം, നെന്മേനി 2 പേര്‍,  തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. നവംബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി ആണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗബാധിതനായത്.

160 പേര്‍ക്ക് രോഗമുക്തി
പനമരം സ്വദേശികളായ 12 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍ 8 പേര്‍ വീതം, മാനന്തവാടി 7 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, പുല്‍പ്പള്ളി, മീനങ്ങാടി 4 പേര്‍ വീതം, നെന്മേനി, ബത്തേരി, മുട്ടില്‍ 3 പേര്‍ വീതം, മേപ്പാടി, വൈത്തിരി, എടവക 2 പേര്‍ വീതം, അമ്പലവയല്‍, തരിയോട് ,പൂതാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 12 പേരും രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 66 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *