മോറിയമല സി. എഫ്.. എൽ.ടി.സി.യിൽ വായന മൂല തുടങ്ങി .
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ മോറിയ മല CFLTC യിൽ ഐസൊലേഷനിൽ കഴിയുന്നവർക്കായി വായനമൂല ഒരുക്കി. പഴശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടു കൂടിയാണ് വായനമൂല തയാറാക്കിയത്.നിലവിൽ 30 മാഗസിനുകളും ഒരു പത്രവും പഴശ്ശി ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. വായനമൂലയിലേക്ക് വിവിധ സാഹിത്യ കൃതികളും മറ്റു പുസ്തകങ്ങളും ഒരുക്കാനും ലൈബ്രറി തയാറെടുക്കുകയാണ്. കൂടുതൽ പത്രങ്ങൾ എത്തിക്കാൻ സ്പോൺസർമാരെ അന്വേക്ഷിക്കയാണ്





Leave a Reply