November 7, 2026

വയനാട് ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ് :118 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (19.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല്് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9180 ആയി.8118 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1000 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 541 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെങ്ങപ്പള്ളി  സ്വദേശികള്‍ 18 പേര്‍, മാനന്തവാടി  11 പേര്‍, കല്‍പ്പറ്റ 9 പേര്‍, മേപ്പാടി, പുല്‍പള്ളി സ്വദേശികള്‍ 8 പേര്‍ വീതം, അമ്പലവയല്‍, മുട്ടില്‍ സ്വദേശികള്‍ 7 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 6 പേര്‍, പനമരം, പൊഴുതന സ്വദേശികള്‍ 5 പേര്‍ വീതം, വൈത്തിരി, തരിയോട് സ്വദേശികള്‍ 4 പേര്‍ വീതം,  നെന്മേനി, തൊണ്ടര്‍നാട്, മൂപ്പൈനാട്, പൂതാടി സ്വദേശികള്‍ 3 പേര്‍ വീതം, മീനങ്ങാടി സ്വദേശികള്‍ 2 പേര്‍,   തിരുനെല്ലി, കണിയാമ്പറ്റ, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു  കോഴി ക്കോട്  സ്വദേശിക്കും  കോവിഡ്  സ്ഥിരീകരിച്ചു.  ആസാമില്‍  നിന്നും  വന്ന  പുല്‍പള്ളി  സ്വദേശി, തമിഴ്നാട്ടില്‍നിന്നും  വന്ന   ബത്തേരി  സ്വദേശി, ബംഗാളില്‍ നിന്നും  വന്ന  2 കല്‍പ്പറ്റ  സ്വദേശികള്‍  എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*118 പേര്‍ക്ക്  രോഗമുക്തി*
പടിഞ്ഞാറത്തറ സ്വദേശികള്‍ 9 പേര്‍, മീനങ്ങാടി  സ്വദേശികള്‍ 7 പേര്‍, തൊണ്ടര്‍നാട്  സ്വദേശികള്‍ 6 പേര്‍ , ബത്തേരി , കണിയാമ്പറ്റ , മേപ്പാടി സ്വദേശികള്‍ 5 പേര്‍  വീതം , മൂപ്പനാട്, മുട്ടില്‍ സ്വദേശികള്‍  3 പേര്‍ വീതം, വെള്ളമുണ്ട , മാനന്തവാടി, എടവക, പനമരം, കല്‍പ്പറ്റ സ്വദേശികള്‍ 2 പേര്‍  വീതം, അമ്പലവയല്‍, കോട്ടത്തറ, പൊഴുതന  സ്വദേശികളായ ഓരോരുത്തരും ബംഗാള്‍  സ്വദേശികളായ  2 പേരും  ഒരു  തമിഴ്‌നാട് സ്വദേശിയും  വീടുകളില്‍ നിരീക്ഷണത്തിലുള്ള 59 പേരുമാണ്  രോഗമുക്തി നേടിയത് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *