April 25, 2024

ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

0
Img 20201120 Wa0303.jpg

കല്‍പ്പറ്റ: ഫാം കെട്ടിടങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് നിലവില്‍ ഉണ്ടായിരുന്ന 2012-ലെ ലൈവ് സ്റ്റോക്ക് ഫാംലൈസന്‍സ് ഉത്തരവ് 2015ലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് എന്നിവയില്‍ ഭേദഗതി വരുത്തി. കേരള സര്‍ക്കാര്‍ 2020 ഒക്ടോബര്‍ 1-ന് 2258- ആയി വാല്യം 9പുറപ്പെടുവിച്ച അസാധാരണ കേരള ഗസറ്റില്‍ നിലവില്‍ ഉണ്ടായിരുന്ന 5 – പശു, 5 – പന്നി, 25-ആട് ,100 കോഴി എന്നിവയെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തി. 20- പശു,50-ആട്, 1000-കോഴി എന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ 5- പന്നി എന്നതില്‍ ഇളവ് വരുത്താന്‍ വിട്ട് പോയതായി കാണുന്നു.കേരളത്തില്‍ ഏകദേശം 12000-ചെറുകിട ,ഇടത്തരം വന്‍കിട പന്നിഫാമുകള്‍ പ്രവര്‍ത്തിക്കുന്നു .ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരുടെ സംരംഭങ്ങള്‍ ആണിവ. കേരള വെറ്ററിനറി സര്‍വകലാശാലയില്‍ പന്നിവളര്‍ത്തലിലും പുതിയ ജനുസ് ഉത്പാദനത്തിലും വന്‍ ഗവേഷണപദ്ധതികള്‍ മുന്നേറ്റുന്നതിനൊപ്പം പന്നിയിറച്ചി ഉല്‍പന്ന നിര്‍മ്മാണത്തിലും പരിശീലനങ്ങള്‍ നല്‍കുന്നു. മീറ്റ് പ്രൊടക്റ്റ്‌സ് ഓഫ് ഇന്ത്യ, കൂട്ടാത്ത്കുകുളം എന്ന സ്ഥാപനവും ഈ രംഗത്ത് സജീവമാണ്. ഇവയെല്ലാം പന്നിഫാമുകളെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 5- പന്നിയില്‍ കൂടുതല്‍ വളര്‍ത്തുന്നതിനെ നിയന്ത്രിക്കുന്നത് നിരാശാജനകമാണ്.ഒരു പന്നിഒറ്റ പ്രസവത്തില്‍ 8 മുതല്‍ 12 കഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും എന്ന പ്രാഥമിക അറിവ് പോലും ഇല്ലാത്തവരാണ് 5- പന്നിയെന്ന് പരിമിതപ്പെടുത്തുന്നത്. ഇത് 50-പന്നിയെന്ന് പരിധി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം എന്ന് സംഘടന ആവശ്യപ്പെട്ടു. ധര്‍ണ സമരം എല്‍ എസ് എഫ് എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പ്രസിഡന്റ് എം.വി.വില്‍സണ്‍ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ സെക്രട്ടറി കെ.എഫ്.ചെറിയാന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ജിജു മാത്യൂ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *