ബാവലി അതിർത്തി ഗ്രാമം കാട്ടാന ഭീതിയിൽ :രക്ഷയില്ലാതെ മച്ചൂർ നിവാസികൾ

ബാവലി അതിർത്തി ഗ്രാമം കാട്ടാന ഭീതിയിൽ രക്ഷയില്ലാതെ മച്ചൂർ നിവാസികൾ. കഴിഞ്ഞ ഒരു മാസത്തോളമായി പുൽപ്പള്ളി അതിർത്തി ചേർന്ന കർണാടക മച്ചുർപ്രദേശത്ത് കാട്ടാന ഭയത്താൽ പ്രദേശവാസികൾക്ക് വൻ ഭയശങ്കയാണ്. കഴിഞദിവസം പ്രദേശവാസിയ കർഷകനെ ഉറങ്ങികിടന്ന അകത്ത് നിന്നാണ് ചുമര് കുത്തി പൊളിച്ച് കട്ട മാറ്റി ഒരാളെ വലിച്ച് മുറ്റത്തിട്ട് കാട്ടാന ചവിട്ടി കൊന്നത് ഇതോടെ സാമാന്യം വലിപ്പമില്ലാത്ത സ്വന്തം വീട്ടിൽ പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത് എച്ച് ഡി കോട്ട കാക്കര കോട്ട വനം ഡിവിഷനിൽ ചുറ്റപെട്ട പ്രദേശമാണ് മച്ചൂര് ഇതിന് മുൻപ് മൂന്ന് പേരെ നരഭോജി കടുവ കൊന്ന് തിന്ന സംഭവങ്ങളും ഇവിടെയാണ് മുൻ വർഷം തന്നെയാണ് കർഷകൻ്റെ കാവൽ പന്തൽ തട്ടിയിട്ട് കാരാമചിന്നുവിനെ കാട്ടാന ആക്രമിച്ചത് ആക്രമണത്തിൽ ഇയാളുടെ ഇടത് കാൽ ആന ചവിട്ടി ഒടിച്ചിട്ടുണ്ട് ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും പ്രദേശ കർഷകരെ വന്യ ജീവി ആക്രമണത്തിൽ രക്ഷപെടാൻ പ്രതിരോധ നടപടികളൊന്നും അധികൃതർ സ്ഥികരിച്ചിട്ടില്ല .
എന്നാൽ മച്ചുരിൻ്റെ ഒരു ഭാഗത്ത് കാട്ടാന ട്രഞ്ചും ഫെൻസിംഗ് വേലിയും വനംവകുപ്പ് ഒരിക്കിയിട്ടുണ്ട് കുടാതെ കർണ്ണാടക അതിർത്തി പങ്കിടുന്ന ചാണമംഗലം കക്കേരി എടക്കോട് പന വെല്ലി പുളിമൂട് കുന്ന് തോൽപെട്ടി ചേലൂർ കാര മാട് എന്ന സ്ഥലത്തൊക്കെ സന്ധ്യ മയങ്ങിയാൽ കടുവയുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ് പുളിമൂട് കുന്ന് ഒരു പശുവിനെ തൊഴുത്തിൽ കയറി കടുവ കടിച്ചു കൊന്നു. തൊട്ടടുത്ത് വയലിൽ മേയികയായിരുന്ന പശുവിനെ കടുവ ആക്രമിച്ചു എടക്കോട് കോളനിയിലെ കയമൻ്റെ രണ്ട് പശുവിനെയും കടുവ കടിച്ചു കൊന്നു എന്നാൽ കാടിനോട് ചേർന്ന് താമസിക്കുന്ന വനവാസികളും മറ്റ് കർഷകരും ജീവൻ പേടിയിലാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ കാട്ട് കൊമ്പനെ തോൽപെട്ടി വൈൽ ഡ് ലൈഫും നിരീക്ഷിക്കുന്നുണ്ട്.



Leave a Reply