May 22, 2026

വയനാട് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് : 79 പേര്‍ക്ക് രോഗമുക്തി : 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട് ജില്ലയില്‍ ഇന്ന് (21.11.20) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9467 ആയി. 8349 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1056 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം  സ്വദേശികളായ 19 പേര്‍, പൊഴുതന 16 പേര്‍, എടവക 12 പേര്‍, കല്‍പ്പറ്റ 11 പേര്‍, വൈത്തിരി, മേപ്പാടി 10 പേര്‍ വീതം, ബത്തേരി, കോട്ടത്തറ 9 പേര്‍ വീതം, തവിഞ്ഞാല്‍  8 പേര്‍, പൂതാടി, നെന്മേനി 6 പേര്‍ വീതം, തരിയോട്, മാനന്തവാടി 5 പേര്‍ വീതം, കണിയാമ്പറ്റ, മുട്ടില്‍ 4 പേര്‍ വീതം, തൊണ്ടര്‍നാട്, അമ്പലവയല്‍, മീനങ്ങാടി  3 പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 പേര്‍ വീതം, വെള്ളമുണ്ട, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 12ന് മഹാരാഷ്ട്രയില്‍ നിന്നു വന്ന ബത്തേരി  സ്വദേശികളായ 2 പേരാണ് ഇതര  സംസ്ഥാനത്തു നിന്നും എത്തി രോഗ ബാധിതരായത്.
 
*79 പേര്‍ക്ക്  രോഗമുക്തി*
മേപ്പാടി, പുല്‍പള്ളി സ്വദേശികളായ 6 പേര്‍ വീതം, എടവക, അമ്പലവയല്‍ 4 പേര്‍ വീതം, പൂതാടി, പനമരം 3 പേര്‍ വീതം, തരിയോട്, മീനങ്ങാടി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 2 പേര്‍ വീതം, നെന്മേനി, മൂപ്പൈനാട്, വെള്ളമുണ്ട, മാനന്തവാടി, തവിഞ്ഞാല്‍, കോട്ടത്തറ, നൂല്‍പ്പുഴ, ബത്തേരി  സ്വദേശികളായ ഓരോരുത്തരും, കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 35 പേരും ആണ് രോഗമുക്തി  നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *