April 20, 2024

ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് : ·82 പേര്‍ക്ക് രോഗമുക്തി

0
വയനാട് ജില്ലയില്‍ ഇന്ന് (23.11.20) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 82 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9659 ആയി. 8552 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 64 മരണം. നിലവില്‍ 1043 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികളായ 13 പേര്‍, പനമരം 5 പേര്‍,  കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട് 3 പേര്‍ വീതം, എടവക, മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി 2 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. 
 
*82 പേര്‍ക്ക് രോഗമുക്തി*
പടിഞ്ഞാറത്തറ സ്വദേശികളായ 10 പേര്‍, കല്‍പ്പറ്റ 7 പേര്‍, മീനങ്ങാടി 6 പേര്‍,  പനമരം 5 പേര്‍, നെന്മേനി, മുട്ടില്‍, എടവക, കോട്ടത്തറ, മേപ്പാടി 4 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി, പൂതാടി, തരിയോട്, പൊഴുതന 3 പേര്‍ വീതം, നൂല്‍പ്പുഴ, മാനന്തവാടി വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, മൂപ്പൈനാട് തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും ഒരു മലപ്പുറം സ്വദേശിയും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 6 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *