April 26, 2024

റോഡുകളോടും അണക്കെട്ടിനോടും അവഗണന: കുമ്പളാട് പ്രദേശ വാസികൾ വോട്ട് ബഹിഷ്കരിക്കും.

0
Img 20201124 Wa0133.jpg
മുട്ടിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുമ്പളാട് – കാവുവയൽ   പ്രദേശവാസികൾ പ്രസ്തുത പ്രദേശത്തെ റോഡുകളോടും അണക്കെട്ടിനോടുമുള്ള ത്രിതല പഞ്ചായത്തുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിനായി ജനകീയ പ്രതിഷേധ കമ്മിറ്റി യോഗം ചേരുകയും ചെയ്തു. 70 വർഷത്തോളം പഴക്കമുള്ള കുമ്പളാട്- വാട്ടർടാങ്ക് റോഡ് വർഷങ്ങളായി മുന്നണികൾ മാറിമാറി ഭരിച്ചിട്ടും വാഗ്ദാനങ്ങളിൽ  നിൽക്കുകയല്ലാതെ ഉപയോഗ്യ യോഗ്യമാക്കുന്ന തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും, കുമ്പളാട്,  ആവുവയൽ, ചിറ്റൂർ, ചിത്രമൂല, കല്ലുവയൽ എന്നീ പ്രദേശങ്ങളിലെ നെൽകർഷകരുടെ ഏക ആശ്രയമായ കല്ലൻച്ചിറ ഡാമിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താത്താൻ  അധികാരികൾ തയ്യാറാവുന്നില്ലെന്നും, കല്ലഞ്ചിറ -കുമ്പളാട് പ്രദേശങ്ങളെ യോജിപ്പിക്കുന്ന  പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായ റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകിപ്പിക്കുകയാണെന്നും ആരോപിച്ചാണ് കുമ്പളാട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.പ്രദേശത്തെ വീടുകളിൽ വോട്ട് ബഹിഷ്കരിച്ചു കൊണ്ടുള്ള പോസ്റ്ററും പതിച്ചു കഴിഞ്ഞു. ജനകീയ സമിതി യോഗത്തിൽ സണ്ണി സേവ്യർ, സജി, രാധാകൃഷ്ണൻ, മുഹമ്മദാലി, പ്രമോദ് എന്നിവർ സംസാരിച്ചു. വീടുകൾതോറും കയറി പ്രചാരണം നടത്തി പ്രതിഷേധസമരം ശക്തമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *