November 7, 2026

പൊതുപണിമുടക്ക് വിജയിപ്പിക്കണം- ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍

0
af93b7af-8a9d-4ab6-a55b-b66944fe7757.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ:26-11-2020-ലെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കനറാ ബാങ്കിന് മുമ്പില്‍ നടത്തിയ ധര്‍ണയില്‍ ആവശ്യപ്പെട്ടു.ബാങ്ക് സ്വകാര്യവത്ക്കരണം അരുത്. വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക ,നിക്ഷേപ പലിശ ഉയര്‍ത്തുക, സ്ഥിരം ജോലികളില്‍ പുറംകരാര്‍വത്ക്കരണം അവസാനിപ്പിക്കുക, എന്‍ പി എസ് നിര്‍ത്തലാക്കുക, കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത ആവശ്യങ്ങള്‍ അംഗീകരിക്കുക, മന:പൂര്‍വം വായ്പ കുടിശ്ശിഖവരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, സഹകരണ ഗ്രാമീണ ബാങ്കുകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി നവംബര്‍ 26-ന് പണിമുടക്ക് നടത്തും:ധര്‍ണ എ കെ ബി ഇ എഫ് ജില്ലാ സെക്രട്ടറി പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ.ജോയി അധ്യക്ഷത വഹിച്ചു.ആര്‍.ശ്രീനാഥ്, പി.ബിജേഷ് ഖാലന്‍ എന്നിവര്‍ സംസാരിച്ചു.എ.അഭിജിത്ത്എം.ആര്‍.മനോഹം ,എസ്.ദില്‍ന, റ്റി.എന്‍.ബിന്ദു, ഇ.സുമേദ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *