യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഈ ഭരണത്തിലെ അഴിമതിക്കാരെ ജയിലിലടക്കുമെന്ന് രമേശ് ചെന്നിത്തല

മാനന്തവാടി: അഴിമതിയിൽ മുങ്ങി കുളിച്ച ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും യു.ഡി. എഫ്. അധികാരത്തിൽ വന്നാൽ ഈ ഭരണത്തിലെ മുഴുവൻ അഴിമതിക്കാരെയും ജയിലിലടക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടവക , തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളുടെ യു.ഡി. എഫ്. സ്ഥാനാർത്ഥി സംഗമം വെള്ളമുണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭരണത്തിൽ ഓരോ ദിവസവും അഴിമതി കഥകൾ പുറത്തു വരുമ്പോൾ ഇല്ലാത്ത കഥകൾ മെനഞ്ഞ് യു.ഡി. എഫ്. എം.എൽ.എ. മാർക്കെതിരെ തിരിയുകയാണ് സർക്കാർ ചെയ്യുന്നത്. പോലീസിനെ ഉപയോഗിച്ച് യു.ഡി.എഫിലെ എം.എൽ.എ.മാരെ ആക്രമിക്കുമ്പോൾ ജനങ്ങളെ അണി നിരത്തി അതിെനെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ , മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, മുസ്ലീം ലീഗ് , കോൺഗ്രസ് നേതാക്കൾ , ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ സംബന്ധിച്ചു.



Leave a Reply