April 29, 2026

വയനാട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് : 140 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (29.11.20) 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 140 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10655 ആയി. 8881 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1345 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 699 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി സ്വദേശികളായ 24 പേര്‍, മേപ്പാടി 17 പേര്‍, ബത്തേരി 16 പേര്‍, അമ്പലവയല്‍, മുട്ടില്‍ 10 പേര്‍ വീതം, പടിഞ്ഞാറത്തറ 9 പേര്‍, കല്‍പ്പറ്റ 8 പേര്‍, പുല്‍പ്പള്ളി 7 പേര്‍, മാനന്തവാടി, വെള്ളമുണ്ട 6 പേര്‍ വീതം, തിരുനെല്ലി 5 പേര്‍, നൂല്‍പ്പുഴ, പൂതാടി, മൂപ്പൈനാട് 4 പേര്‍ വീതം, നെന്മേനി, പനമരം, വെങ്ങപ്പള്ളി 3 പേര്‍ വീതം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി 2 പേര്‍ വീതം, കണിയാമ്പറ്റ, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
140 പേര്‍ക്ക്  രോഗമുക്തി 
മാനന്തവാടി സ്വദേശികളായ 11 പേര്‍, ബത്തേരി 10 പേര്‍, അമ്പലവയല്‍, കണിയാമ്പറ്റ 8 പേര്‍ വീതം, മുട്ടില്‍, കല്‍പ്പറ്റ 5 പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, മീനങ്ങാടി, വെള്ളമുണ്ട, കോട്ടത്തറ, മേപ്പാടി 3 പേര്‍  വീതം, തരിയോട്, എടവക 2 പേര്‍ വീതം, പനമരം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, പൊഴുതന, നെന്മേനി എന്നിവിടങ്ങളില്‍ ഓരോരുത്തരും, 2 കോഴിക്കോട് സ്വദേശികളും, 3 മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലുള്ള 59 പേരുമാണ് രോഗമുക്തരായത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *