പടിഞ്ഞാറത്തറയിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഘോഷയാത്രയും നടത്തി
പടിഞ്ഞാറത്തറ:
ത്രിതല പഞ്ചായത്ത്പ്രതിനിധികൾക്ക് പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും പൊതു സമ്മേളനവും നടത്തി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.മുഹമ്മദ്‌ബഷീർ സമ്മേളനം ഉൽഘാടനം ചെയ്തു. ജി.ആലി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോണി നന്നാട്ട് സ്വാഗതം പറഞ്ഞു.
ഗഫൂർ വെണ്ണിയോട് മുഖൃ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കളത്തിൽ മമ്മൂട്ടി, എം.സി.അബ്ദുള്ള ഹാജി, എം.വി.ജോൺ,കെ.ഹാരിസ്, പി.സി.മമ്മൂട്ടി, കെ.മൊയ്തു, മാത്വു വട്ടുകുളം, ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞടുക്കപ്പെട്ട പി.ബാലൻ, വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ, മെമ്പർമാരായഎം.പി.നൗഷാദ്, ബഷീർ ഈന്തൻ,പി.എ.ജോസ്, കെ. കെഅനീഷ്,ബുഷ്റ അഷ്‌റഫ്, ജസീല,ബിന്ദു ബാബു, സാജിദ നൗഷാദ് എന്നിവർക്ക് സ്വീകരണം നൽകി.. ബാന്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗണിൽ ഘോഷയാത്രയും നടത്തി .
Leave a Reply