കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവെെസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തിങ്കളാഴ്ച
കൽപ്പറ്റ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവെെസേഴ്സ് അസോസിയേഷന്റെ ഒമ്പതാമത് വയനാട് ജില്ലാ സമ്മേളനം തിങ്കളാഴ്ച (ജനു -4) കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാെവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യമായതിനാൽ 100 പേർ ഉൾപ്പെടുന്ന പ്രതിനിധി സമ്മേളനമാണ് നടക്കുക. സമ്മേളനത്തിന്റെ ഉദ്ഘാടന സംസ്ഥാന സെക്രട്ടറി സി വിനോദ് കണ്ണൂർ നിർവഹിക്കും. നിർമാണ മേഖലക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാകാതിരിക്കുകയും ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മയും വില വർധനവും ഈ മേഖലയെ തകർക്കുകയാണ്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ അതിപ്രസരവും അവരുടെ നിലവാരമില്ലാത്ത നിർമ്മാണ പ്രവൃത്തിയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ താെഴിലില്ലായ്മക്ക് കാരണമാകുന്നുണ്ടെന്നും അവർ പറഞ്ഞു. ജില്ലാ രക്ഷാധികാരി അഹമ്മദ് കുട്ടി, സെക്രട്ടറി ജി സുബ്രഹ്മണ്യൻ, കൽപ്പറ്റ മേഖല രക്ഷാധികാരി പി സി സോജൻ, കൽപ്പറ്റ മേഖല സെക്രട്ടറി റോബിൻസൺ ആന്റണി എന്നിവർ പങ്കെടുത്തു.





Leave a Reply