ഗ്ലോബല്‍ ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏരിയാതല ഉദ്ഘാടനം
കല്‍പ്പറ്റ : മലര്‍വാടി ബാലസംഘം, ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം 2021 ന്‍റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കല്‍പ്പറ്റ ഏരിയാതല ഉദ്ഘാടനം ബഹു: കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കായന്തൊടി മുജീബ് തന്‍റെ മകന്‍ മുഹമ്മദ് റസലിനെ ചേര്‍ത്ത് കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ ഏരിയ പ്രസിഡന്‍റ് എം.പി. അബൂബക്കര്‍ , ജില്ലാ കോഡിനേറ്റര്‍ പി.നുഹ്മാന്‍ , ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം സലീം ചീനമ്പീടന്‍ എന്നിവര്‍ പങ്കെടുത്തു.
എല്‍.പി, യു.പി, ഹൈസ്കൂള്‍ കുട്ടികള്‍കളുടെ കൂടെ കുടുംബത്തിനും മത്സരത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരി 23 ന് യു.പി ഹൈസ്കൂള്‍തല മത്സരവും ജനുവരി 30 ന് എല്‍.പി.തല മത്സരവും നടക്കും. .
പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ڔംംം.ാമഹമൃ്മറ്യ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Leave a Reply