July 15, 2026

മാനന്തവാടി നഗരത്തിൽ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഓട്ടോസ്റ്റാൻ്റുകൾക്ക് സ്ഥാനചലനം

0
IMG-20210104-WA0255.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരത്തിൽ ട്രാഫിക്ക് അഡ്വൈസറി യോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഓട്ടോസ്റ്റാൻ്റുകൾക്ക് സ്ഥാനചലനം.ബസ്സ് സ്റ്റാൻ്റിൽ ബസ്സിൽ ആളെ ഇറക്കുന്ന സ്ഥലത്തുപോലും ഓട്ടോകൾ നിർത്തിയിട്ടതിനാൽ യാത്രക്കാരടക്കം ദുരിതം പേറുന്ന അവസ്ഥയാണ് മാനന്തവാടിയിലേത്. ഒടുവിൽ പോലീസ് ഇടപ്പെട്ടതോടെ ഓട്ടോസ്റ്റാൻ്റ് പഴയത് പോലെ തന്നെ
പൊതുവെ ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്നതാണ് മാനന്തവാടി നഗരം ടാക്സി വാഹനങ്ങൾക്കടക്കം പാർക്ക് ചെയ്യാൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥ അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ നഗരസഭ ടാക്സി സ്റ്റാൻ്റുകളിൽ മാറ്റം വരുത്തുകയും ഓട്ടോസ്റ്റാൻ്റുകളുടെ പാർക്കിങ്ങുകൾ പരിമിതപ്പെടുത്തുകയും ചെയ്തത്.എന്നാൽ ഇപ്പോഴിത ട്രാഫിക്ക് അഡ്വൈസറി ബോർഡ് തീരുമാനം പോലുമില്ലാതെ ടാക്സി സ്റ്റാൻ്റുകൾക് മാറ്റം വന്നത്. ബസ് സ്റ്റാൻ്റിന് മുൻഭാഗം സീബ്ര ലൈനിന് പുറകിലായാണ് ഓട്ടോസ്റ്റാൻ്റുകൾ നിശ്ചയിച്ചത്.എന്നാൽ ഇന്നിപ്പോൾ സീബ്ര ലൈനും കടന്ന് ബസ് ആളെ ഇറക്കുന്ന സ്ഥലത്ത് പോലും ഓട്ടോ നിരന്ന് കിടക്കുന്ന അവസ്ഥയാണ്. ബസ്സിൽ ആളെ ഇറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ബസ് സ്റ്റാൻ്റ് പരിസരത്ത് . ഒടുവിൽ പോലീസ് ഇടപ്പെടലിനെ തുടർന്ന് സ്റ്റാൻ്റ് വീണ്ടും പഴയതുപോലെയായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *