July 15, 2026

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍: അംശദായം ഒന്നിച്ച് അടയ്ക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ


ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് അംശദായം ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കാന്‍ ജനുവരി 31 വരെ സൗകര്യം. എല്ലാ മാസവും 10 നകം അടയ്‌ക്കേണ്ട അംശദായം കുടിശ്ശികയാവുന്ന സാഹചര്യം ഇല്ലാതിരിക്കാനാണ് ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കാനുള്ള പ്രത്യേക അനുമതി. ഇതിനായി അംഗം ജോലിയില്‍ തുടരുന്നതായി വ്യക്തമാക്കുന്ന ഒറിജിനല്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.

അംശദായം പ്രതിമാസം അടക്കുന്നവരും ജനുവരിയില്‍ വിഹിതം അടയ്ക്കാന്‍ ഒറിജിനല്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ സാലറി സ്ലിപ്പോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജറാക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *