June 25, 2026

ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

0
IMG-20210106-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി രൂപീകരണയോഗം  കല്‍പ്പറ്റയില്‍ നടന്നു.  സി.കെ. സുകുമാരന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്‍റ്   രാമചന്ദ്രന്‍ ബാവിലേരി ഉദ്ഘാടനം ചെയ്തു.  ദേശീയ സെക്രട്ടറി  ചാക്കോ കരിമ്പില്‍, സംസ്ഥാന പ്രസിഡന്‍റ്   രാധാകൃഷ്ണന്‍ മാണിക്കോത്ത്, സംസ്ഥാന സെക്രട്ടറി   സുരേഷ്കുമാര്‍ കെ.പി., രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍  പി.കെ. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്‍റായി അഡ്വ: ജോര്‍ജ്ജ് പി.ജെ., സെക്രട്ടറിയായി ജ്യോതികുമാര്‍ എടപ്പെട്ടി, വൈസ് പ്രസിഡന്‍റുമാരായി  ജോര്‍ജ്ജ് കെ.യു.,  രജീഷ് വി.കെ., ജോയിന്‍റ് സെക്രട്ടറിയായി ജോസഫ് ടി.ടി., ട്രഷററായി വിനോദ്കുമാര്‍ ടി. എന്നിവര്‍ ചുമതല ഏറ്റെടുത്തു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *