May 15, 2026

ജില്ലയില്‍ 210 പേര്‍ക്ക് കൂടി കോവിഡ്: .110 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (6.1.21) 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17913 ആയി. 15349 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2456 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1829 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ 21, നെന്മേനി 20, പനമരം 19, കല്‍പ്പറ്റ 16, മാനന്തവാടി 14,നൂല്‍പ്പുഴ, എടവക 13 പേര്‍ വീതം,  പടിഞ്ഞാറത്തറ, മേപ്പാടി, വെള്ളമുണ്ട 11 പേര്‍ വീതം, തവിഞ്ഞാല്‍, മീനങ്ങാടി 9 പേര്‍ വീതം, വൈത്തിരി 8,തരിയോട്, പുല്‍പള്ളി 6 പേര്‍ വീതം,  മുട്ടില്‍ 5,അമ്പലവയല്‍,കണിയാമ്പറ്റ 4 പേര്‍ വീതം, പൊഴുതന 3, വെങ്ങപ്പള്ളി 2, തിരുനെല്ലി 1, എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ, ബത്തേരി, മുട്ടില്‍ സ്വദേശികള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശിക്കും  രോഗം സ്ഥിരീകരിച്ചു.
*110 പേര്‍ക്ക് രോഗമുക്തി*
ബത്തേരി, മാനന്തവാടി, വെള്ളമുണ്ട സ്വദേശികള്‍ 6 പേര്‍ വീതം നെന്മേനി, കല്‍പ്പറ്റ, കണിയാമ്പറ്റ,പുല്‍പള്ളി  2 പേര്‍  വീതം, പനമരം, തിരുനെല്ലി, കോട്ടത്തറ, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും കണ്ണൂര്‍, മലപ്പുറം,തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 76 പേരുമാണ്  രോഗമുക്തരായത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *