വയനാട്ടിൽ 628 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.1.21) പുതുതായി നിരീക്ഷണത്തിലായത് 628 പേരാണ്. 885 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8356 പേര്. ഇന്ന് വന്ന 53 പേര് ഉള്‍പ്പെടെ 368 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 218388 സാമ്പിളുകളില്‍ 217449 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 199536 നെഗറ്റീവും 17913 പോസിറ്റീവുമാണ്.
Leave a Reply