April 29, 2024

രാമചന്ദ്രൻ മാസ്റ്റർ വയനാടിനെ സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തി: പി പി ആലി

0
 കൽപ്പറ്റ: വയനാട് ജില്ലയിലെ കോൺഗ്രസിനെയും വയനാട്ടിലെ പൊതുമണ്ഡലത്തെയും സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തിയ നേതാവായിരുന്നു കെ കെ രാമചന്ദ്രൻ മാസ്റ്റർ എന്ന് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ പി പി ആലി കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പറഞ്ഞു. വയനാടിനെ വികസന പാതയിലേക്ക് നയിക്കുന്നതിൽ സമാനതകളില്ലാത്ത പങ്കാളിത്തം വഹിച്ച നേതാവായിരുന്നു രാമചന്ദ്രൻ മാസ്റ്റർ എന്നും അദ്ദേഹം സൂചിപ്പിച്ചു. വയനാട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ കൊഴിഞ്ഞുപോക്ക് വലിയ വിടവാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു, രാഷ്ട്രീയ എതിരാളികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമ്പോഴും വ്യക്തിബന്ധവും സൗഹാർദ്ദവും കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എംഎൽഎയും മന്ത്രിയും മുഖമായിരുന്ന എംഎൽഎയും മന്ത്രിയും എല്ലാമായിരുന്നു  കാലഘട്ടത്തിലും സാധാരണക്കാരോടും തൊഴിലാളികളോടും  ഒപ്പം ചേർന്ന് നിന്ന നേതാവായിരുന്നു അദ്ദേഹം എന്നും കുത്തക മുതലാളിമാരുടെ തിട്ടൂരങ്ങൾക്ക് മമുൻപിൽ തലകുനിക്കാത്ത നേതാവായിരുന്നു  അദ്ദേഹം എന്നും പി പി ആലി അനുസ്മരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *