October 16, 2026

ഗ്രീൻ പോസിറ്റീവ് മിഷൻ : ജൈവ കൃഷിയിലും നൂറു മേനി കൊയ്ത്‌ നീലഗിരി കോളേജിന്റെ നല്ലപാഠം’

0
ef362e8e-a654-4bc9-8ef5-402e68571969.jpg
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോള്‍ ഹരിത പാഠവുമായി പാടത്തേക്കിറങ്ങിയ താളൂർ നീലഗിരി കോളേജിൽ വിദ്യാർത്ഥികൾ കൊയ്തത് നൂറു മേനി വിളവ്. പ്രദേശത്തെ 35 ഓളം കുടുംബങ്ങളെ പങ്കാളികളാക്കി 25 ഏക്കറില്‍ ജൈവകൃഷിയൊരുക്കിയാണ് കോവിഡാ നന്തര സുസ്ഥിര ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. 10 കോടി രൂപ ചിലവിൽ ഡിജിറ്റല്‍ ഇന്ത്യ–ഡിജിറ്റല്‍ ക്യാംപസ്, സ്‌കില്‍ ഇന്ത്യ–സ്‌കില്‍ ക്യാംപസ്, ഫിറ്റ് ഇന്ത്യ–ഫിറ്റ് ക്യാംപസ് എന്നീ മൂന്നു മിഷനുകളാണ് ഈ അധ്യായന വര്‍ഷം മുതൽ കോളജില്‍ തുടക്കമിട്ടത് .

ഫിറ്റ് ഇന്ത്യ ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമായ ഗ്രീൻ പോസിറ്റീവ് മിഷന്റെ കീഴിലാണ് നീലഗിരി കോളജിന്റെ കോവിഡാനന്തര സുസ്ഥിര ഗ്രാമം പദ്ധതി.

തീർത്തും ജൈവ രീതിയിൽ കൃഷിയിറക്കിയിട്ടും നെൽ കൃഷിയിലും പച്ചക്കറി കൃഷിയിലും നൂറു മേനി വിളവ്  നേടാനായി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തരിശിട്ടിരിക്കുന്ന 15 ഏക്കര്‍ വയലില്‍ ഏഴ് ഏക്കറിൽ നെല്‍കൃഷി, നഴ്‌സറി, ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഒരുക്കിയത്. പരമ്പരാഗത കൃഷി അറിവുകളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും സംയോജിപ്പിക്കുന്ന റിസർച്ച് സെന്റർ കോളേജിൽ ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയതായി കോളേജ്‌ മാനേജിങ് ഡയറക്ടർ റാഷിദ് ഗസാലി പറഞ്ഞു. ഹയർ സെക്കണ്ടറി മുതൽ പിജി വരെ ഓരോ സെമസ്റ്ററിലും പത്തു മണിക്കൂര്‍ കൃഷിയിടത്തില്‍ ചെലവഴിക്കണമെന്ന രീതിയിലാണ് കോളേജിലെ പഠന രീതി ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറക്ക് കാര്‍ഷിക സംസ്‌കൃതിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയ്തെടുത്ത നെല്ലും വിളവെടുത്ത പച്ചക്കറി ഉൾപ്പടെ കാർഷിക വിളകളും ഇതിൽ നിന്നും തയ്യാറാക്കുന്ന അനുബന്ധ ഉൽപ്പന്നങ്ങളും കൃഷിയുമായി സഹകരിച്ച പ്രദേശത്തെ കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്കായി വീതിച്ചു നൽകും. ഹെല്‍ത്ത് ക്ലബ്ബ്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, റിക്രിയേഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് ഹബ്ബ് എന്നിവയും ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമാണ്.  

   2012ല്‍ ഭാരതിയാര്‍ യൂനിവേഴ്്‌സിറ്റിക്ക് കീഴില്‍ സ്ഥാപിതമായ കോളജില്‍ ബികോം, ബിബിഎ, ബിഎസ്‌സി ഫിസിക്‌സ്, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈക്കോളജി, ബിസിഎ, ബി എ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളും എംകോം, എംഎ ഇംഗ്ലീഷ്, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ ബിരുദാനന്തര കോഴ്‌സുകളാണുമുള്ളത്. ദുബൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍ ഫ്‌ളോറുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാംപസ് ആയി മാറുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കോളേജിൽ തുടക്കമിട്ടു കഴിഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *