August 30, 2026

വ്യക്തിഹത്യക്കെതിരെ നഗരസഭാ കൗൺസിലർ വി.യു. ജോയി പോലീസിൽ പരാതി നൽകി

0
IMG-20210108-WA0211.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്നലെ നടന്ന (7.1.21 വ്യാഴാഴ്ച) മാനന്തവാടി നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൗൺസിലർ വി.യു.ജോയിയുടെ വോട്ട് അസാധുവായിയെന്ന് തെറ്റായി പൊതു ജനമധ്യത്തിൽ തുറന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിലൂടെ മാനഹാനി സംഭവിക്കും വിധം വ്യക്തിഹത്യ നടത്തിയ വാർത്ത ക്കെതിരെ  വി.യു.ജോയി പോലീസിൽ പരാതി നൽകി. തികച്ചും രഹസ്യ സ്വഭാവമുള്ള വോട്ടിംങ് രീതി പുറത്ത് വിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർക്കും പരാതി നൽകുവാനും  ശക്തമായ നിയമ നടപടികളുമായി കോടതിയെ സമീപിക്കുവാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *