April 28, 2024

മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു

0
മാനന്തവാടി; നിര്‍ദ്ദിഷ്ട വയനാട് മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു.മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തില്‍ വയനാട്ടില്‍ എളുപ്പത്തില്‍ വികസിപ്പിക്കാനാവുന്ന ജില്ല ആശുപത്രി മെഡിക്കല്‍ കോളേജിനായി പരിഗണിക്കണമെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന ആവശ്യം.
കഴിഞ്ഞ എട്ട് വര്‍ഷമായി ജില്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി മാറിമാറിവന്ന സര്‍ക്കാരുകള്‍ നടത്തിയ പരിശ്രമങ്ങള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ണമെന്ന ആവശ്യം ശക്തമാവുന്നത്.2015 ല്‍ മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമിയില്‍ 320 ലക്ഷം രൂപാ ചിലവില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതാണ്.പിന്നീട് ഈ ഭൂമി നിര്‍മാണയോഗ്യമല്ലെന്ന് ജിയോളജിക്കല്‍ സര്‍വ്വെയില്‍ കണ്ടെത്തിയതായാണ് വിവരം.ഇതേതുടര്‍ന്ന് ചുണ്ടേലിലെ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തി.എന്നാല്‍ ഈ ഭൂമി പാരിസ്ഥികമേഖലയിലുള്‍പ്പെട്ടതാണെന്ന് പരാതി ഉയര്‍ന്നു. അവസാനമായി മേപ്പാടിവിംസ് മെഡിക്കല്‍ കോളേജും സര്‍ക്കാരിന്റെ പരിഗണയിലെത്തി.ഇതും ഉപേക്ഷിച്ചതോടെ പുതിയഭൂമി കണ്ടെത്തി മെഡിക്കല്‍കോളേജ് പ്രവര്‍ത്തനമാരംഭിക്കലിന് വര്‍ഷങ്ങളോളം ഇനിയും കാത്തിരിക്കേണ്ടി വരും.ഈസാഹചര്യത്തിലാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍കോളേജിനായി പരിഗണിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്.ഐപി വിഭാഗത്തില്‍ 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും സ്വന്തമായി 8.74 ഏക്കര്‍ ഭൂമിയും ജില്ലാ ആശുപത്രിക്കുണ്ട്.ഇതിന് പുറമെ തൊട്ടടുത്ത് തന്നെയുള്ള നല്ലൂര്‍നാട് ഗവ.ആശുപത്രിയും ആരോഗ്യവകുപ്പിന്റെ തന്നെ കൈവശമുള്ള 65 ഏക്കര്‍ ഭൂമിയും ഈ ആവശ്യത്തിലേക്കായി ഉപയോഗപ്പെടുത്താനാവും.ഈസര്‍ക്കാരിന്റെ കാലത്ത് തന്നെ മെഡിക്കല്‍കോളേജെന്ന ആവശ്യം പരിഹരിക്കാനാവുമെന്നതിനാല്‍ ഉയര്‍ന്ന പരിഗണനയാണ് ഈനിര്‍ദ്ദേശത്തിന് നല്‍കിയിരിക്കുന്നത്.ഈ ആവശ്യവുമായി ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ നിരവധി സംഘടനകള്‍ ഇതിനോടകം രംഗത്ത് വന്നു.ഒരു മാസത്തിനകം ജില്ലാ ആശുപത്രി മെഡിക്കല്‍കോളേജാക്കി ഉയര്‍ത്തുന്നതിനെ ക്കുറിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയും ഏതാനും ആഴ്ചകള്‍ മുമ്പെ ആവശ്യപ്പെട്ടിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *