July 16, 2026

ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
                            പുൽപ്പള്ളി: കേണിച്ചിറ വൃന്ദാവൻ ചാരിറ്റബിൾ ട്രസ്റ്റ് പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് നൽകിയ 50 ഭക്ഷ്യധാന്യ  കിറ്റുകൾ വൃന്ദാവൻ ചാരിറ്റി ചെയർമാൻ ഡോ.പ്രസാദിൽ നിന്ന് ക്ലീനിക് പ്രസിഡണ്ട് എൻ യു ഇമ്മാനുവൽ ഏറ്റു വാങ്ങി.അർഹരായ 50 കുടുംബങ്ങൾക്കാണ് കിറ്റുകൾ കൈമാറുക. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സുമ ബിനീഷിനെ ഡോ.പ്രസാദ് പൊന്നാട അണിയിച്ചു ആദരിച്ചു. കാരുണ്യ സെക്രട്ടറി കെ.ജി.സുകുമാരൻ, ട്രസ്റ്റ് മെമ്പർ മുരളി ,ദേവസ്യ വേമ്പേനി, എം.കെ.സുരേഷ്, സുനിൽ ജോർജ്, ഷിനിതേവലത്തിൽ, മോളി ബേബി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *