കേരള സ്റ്റേറ്റ് ഓഫ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി.


Ad
കേരള സ്റ്റേറ്റ് ഓഫ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ  നേതൃത്വത്തിൽ ജില്ലാ ഡിഡിഇ ഓഫീസിലേക്ക്  മാർച്ച് നടത്തി. 
സർക്കാർ സ്കൂളിൽ ഇതിൽ ഹോണറേറിയം വാങ്ങുന്ന ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പളസ്കെയിൽ അനുവദിക്കുക, എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്ക് അടിയന്തരമായി ഹോണറേറിയം അനുവദിക്കുക, 2012 നുശേഷം നിയമിച്ച ജീവനക്കാർക്ക് അംഗീകാരം നൽകി ഹോണറേറിയം അനുവദിക്കുക, പെൻഷൻപ്രായം നിജപ്പെടുത്തി പെൻഷൻ അനുവദിക്കുക, പ്രീസ്കൂൾ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.  വി ഹാരിസ് മാർച്ച് ഉദ്ഘാടനം ചെയ്തു. എം കെ ശ്രീബ അദ്ധ്യക്ഷനായി. കെ എസ് ടി എ
 സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എ ദേവകി, കെഎസ്പിപിടിഎ  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പ്രേമലത, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ജെ ബിനേഷ്, എന്നിവർ സംസാരിച്ചു. ടി ജെ ശാലിനി, പി എ സിന്ധു, ജിത, സ്വപന മോഹൻ, ഉഷ കെ, റൂബി, പി.ആർ രാധ, സജിത വി.കെ, കെ സുലോചന, മായാ സുരേഷ് എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *