July 16, 2026

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി

0
IMG-20210113-WA0219.jpg
By ന്യൂസ് വയനാട് ബ്യൂറോ
സർവീസ്  പെൻഷൻകാരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി…. ജില്ലാ പഞ്ചായത്ത്  പ്രസിഡൻറ് സംഷാദ് മരക്കാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാപദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിൽ വരുത്തുക, കുടിശിക നാലു ഘടു ക്ഷാമാശ്വാസം നൽകുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന മുതിർന്ന പെൻഷൻകാർക്ക് സുരക്ഷയും ചികിത്സയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. ധർണയിൽ വേണുഗോലാൽ കിഴിശ്ശേരി അധ്യക്ഷനായി.  ടി പി ശശീധരൻ, ശശീധരൻ, വി ആർ ശിവൻ, എ വി പൗലോസ്, ടി കെ സുരേഷ്, സണ്ണി ജോസഫ്, കെ എ പോൾ, സുബ്രമണ്യം, വിജയമ്മ ടീച്ചർ, ടി കെ കല്യാണി, ഹംസ ,സൈമൻ, ശ്രീകാന്ത് പട്ടയൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *