September 19, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. രണ്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി എൽ.ഡി.എഫിന് ലഭിച്ചപ്പോൾ ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റി യു.ഡി.എഫിന് ലഭിച്ചു.അതെ സമയം സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ലീഗ് ആവട്ടെ വോട്ടെടുപ്പിൽ യു.ഡി.എഫിന് വോട്ടും ചെയ്തു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി സി.പി.എം ലെ കെ.വി.വിജോളിനെയും,ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണായ സി.പി.എം ലെ കല്ല്യാണിയെയും തിരഞ്ഞെടുത്തപ്പോൾ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി കോൺഗ്രസിലെ ജോയ്സി ഷാജുവിനെയും തിരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് ബഹിഷ്കരിച്ച ലീഗ് ആവട്ടെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോയ്സി ഷാജുവിന് വോട്ടും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *