July 16, 2026

സിവിൽ സർവ്വീസിൽ മികച്ച വിജയം നേടിയ മഞ്ജു രാമചന്ദ്രനെ ആദരിക്കൽ നാളെ

0
IMG-20210115-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
താലൂക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സിവിൽ സർവ്വീസിൽ മികച്ച വിജയം നേടിയ മഞ്ജു രാമചന്ദ്രനെ ആദരിക്കൽ ചടങ്ങും നാളെ നടക്കുമെന്ന് കേരള സ്റ്റേറ്റ് എക്സ്സ് സർവ്വീസ് ലീഗ് മാനന്തവാടി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം 4 മണിക്ക് മാനന്തവാടി താഴയങ്ങാടി പാവന പാസ്റ്ററൽ സെൻ്ററിൽ വെച്ചാണ് ചടങ്ങ് നടക്കുക. വയനാട്ടിൽ എൻ.സി.സി. കാൻ്റീൻ പ്രവർത്തനം ആരംഭിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് അഡ്വ: പി.ജെ.ജോർജ്, ഓസ്റ്റിൻ വറീത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *